Tik Tok Ban
ചോദിക്കുന്നതിന് ഉത്തരം നല്‍കു, അല്ലെങ്കില്‍ നിരോധനം; ടിക് ടോകിനോടും ഹലോ ആപ്പിനോടും സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 18, 11:11 am
Thursday, 18th July 2019, 4:41 pm

സോഷ്യല്‍ മീഡിയ ആപ്പുകളായ ടിക് ടോകിനോടും ഹലോയോടും 21 ചോദ്യങ്ങള്‍ ചോദിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയം നോട്ടീസ് അയച്ചു. ഈ ചോദ്യങ്ങള്‍ക്ക് ശരിയായി പ്രതികരിച്ചെങ്കില്‍ നിരോധനം ഏറ്റുവാങ്ങാന്‍ തയ്യാറാണാവണമെന്ന് കാണിച്ചാണ് നോട്ടീസ്.

ആര്‍.എസ്.എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിതിലാണ് ഇപ്പോഴത്തെ നടപടി. ഈ ആപ്പുകള്‍ രാജ്യദ്രോഹ നടപടികള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് പരാതി.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇപ്പോഴും ഭാവിയിലും മറ്റൊരു രാജ്യത്തിന് കൈമാറാതിരിക്കാനുള്ള നടപടികള്‍ ഇരു ആപ്പുകളും സ്വീകരിക്കുന്നുണ്ടോ എന്ന് നോട്ടീസില്‍ ചോദിക്കുന്നു. വ്യാജവാര്‍ത്തകള്‍ തടയുവാനും ഇന്ത്യയിലെ നിയമങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും ഉള്ള ശ്രമങ്ങള്‍ കമ്പനി നടത്തുന്നുണ്ടോ എന്നും നോട്ടീസിലുണ്ട്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയില്‍ നടത്താന്‍ ടിക് ടോകും ഹലോയും ആലോചിക്കുന്നതെന്ന് ഇരുകമ്പനികളും പ്രസ്താവനയില്‍ അറിയിച്ചിരുന്നു.