രക്തം സ്വീകരിച്ച് എച്ച്.ഐ.വി ബാധിച്ച പെണ്‍കുട്ടിയ്ക്കുള്ള സര്‍ക്കാര്‍ സഹായം ലഭിച്ചില്ല
Kerala
രക്തം സ്വീകരിച്ച് എച്ച്.ഐ.വി ബാധിച്ച പെണ്‍കുട്ടിയ്ക്കുള്ള സര്‍ക്കാര്‍ സഹായം ലഭിച്ചില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2013, 11:26 am

[]വയനാട്: രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി ബാധിച്ച പെണ്‍കുട്ടിയുടെ ചികിത്സാ സഹായം ഏറ്റെടുക്കുമെന്ന സര്‍ക്കാറിന്റെ വാഗ്ദാനം പാഴ്‌വാക്കായി.

വീടും സ്ഥലവും നല്‍കുമെന്ന വാഗ്ദാനവും പാലിച്ചില്ല. പ്രഖ്യാപനം വന്നിട്ട് അഞ്ച് മാസമായെങ്കിലും ധനസഹായം ലഭിച്ചത് രണ്ടരമാസം മാത്രമാണ്.

ചികിത്സ നടത്താന്‍ പണമില്ലാതെ കഷ്ടപ്പെടുകയാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബം.

വയനാട് സ്വിദേശിനിയായ കുട്ടിക്ക് എച്ച് ഐ വി പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കുട്ടിയുടെ അമ്മയും അച്ഛനും എച്ച് ഐ വി പോസിറ്റീവ് അല്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും കുട്ടി രക്തം സ്വീകരിച്ചിരുന്നു. എന്നാല്‍ എവിടെനിന്ന് രക്തം സ്വീകരിച്ചപ്പോഴാണ് എച്ച്‌ഐവി ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.

അപൂര്‍വ്വ രോഗമായ തല്‍സീമിയ ബാധിച്ച കുട്ടി കഴിഞ്ഞ ഏഴുവര്‍ഷമായി രക്തം സ്വീകരിക്കുന്നുണ്ട്.