[]തിരുവനന്തപുരം: ഇത്തവണ ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മുന്‍കൂറായി ശമ്പളം നല്‍കില്ല. ശമ്പളത്തിന്റെ 25 ശതമാനം മാത്രമാണ് മുന്‍കൂറായി നല്‍കുക. []
മുന്‍കാലങ്ങളില്‍ ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കുന്നതായിരുന്നു പതിവ്. ഓണം മാസത്തിന്റെ രണ്ടാം പകുതിയില്‍ വന്നാലേ പൂര്‍ണ ശമ്പളം മുന്‍കൂട്ടി നല്‍കാറുള്ളൂവെന്നാണ് ധനവകുപ്പ് പറയുന്നത്.
ഇക്കുറി 15 മുതലാണ് ഓണം. ഈ സാഹചര്യത്തിലാണ് തൊട്ടടുത്ത മാസത്തെ 25 ശതമാനം ശമ്പളം (അടിസ്ഥാനശമ്പളവും അലവന്‍സും) മുന്‍കൂട്ടി നല്‍കുന്നത്.
എന്നാല്‍, തിരുവോണം സെപ്റ്റംബര്‍ 16നാണ്. വിവിധ അലവന്‍സുകളും ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയും കരാറുകാരുടെ ബില്ലുകളും പാസാക്കേണ്ടതുണ്ട്. ഇത് കൂടി മുന്നില്‍ കണ്ടാണ് 25 ശതമാനം ശമ്പളം മാത്രം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സൂചന.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത് അനിശ്ചിതത്വത്തിലായി. കോര്‍പ്പറേഷന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു സാഹചര്യമൊരുക്കിയിരിക്കുന്നത്.
30 കോടി രൂപയുടെ വായ്പക്കായി കോര്‍പ്പറേഷന്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
കെ.എസ്.ആര്‍.ടി.സിയില്‍ 40,007 ജീവനക്കാരാണുള്ളത്.
ഇവരില്‍ പതിനായിരത്തോളം താത്കാലിക ജീവനക്കാരാണ്. കൂടാതെ 37,000 ത്തോളം പെന്‍ഷന്‍കാരുമുണ്ട്. കഴിഞ്ഞ ഓണത്തിന് 3500 രൂപ വീതമാണ് ജീവനക്കാര്‍ക്ക് ഉത്സവ ആനുകൂല്യം നല്‍കിയത്.
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് 2000 രൂപ വരെ പെര്‍ഫോമന്‍സ് അലവന്‍സും നല്‍കിയിരുന്നു. ഇത്തവണത്തെ ഓണത്തിന് 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കോര്‍പ്പറേഷന്‍ കണക്കാക്കുന്നത്.
ഫുള്‍ടൈം, പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെയും എന്‍.എം.ആര്‍ ജോലിക്കാര്‍, എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍, കോളജ്, പോളിടെക്‌നിക് ജീവനക്കാര്‍ എന്നിവരില്‍ അഡ്വാന്‍സ് ശമ്പളം വേണ്ടവര്‍ക്ക് വാങ്ങാം.
എന്നാല്‍ ഒക്ടോബറില്‍ നല്‍കുന്ന സെപ്റ്റംബറിലെ ശമ്പളത്തില്‍ നിന്ന് തുക തിരിച്ചുപിടിക്കും. അടുത്ത മാസത്തെ ശമ്പളത്തിന്റെ 25 ശതമാനത്തിന് പുറമെ നല്‍കിവരുന്ന മറ്റ് ആനുകൂല്യങ്ങളും നല്‍കും.
ജീവനക്കാരുടെ ബോണസ് പരിധി സംബന്ധിച്ച തീരുമാനമായിട്ടില്ല. മിക്കവാറും അടുത്ത മന്ത്രിസഭാ യോഗം ഇത് പരിഗണിക്കും. ജീവനക്കാര്‍ക്ക് നല്‍കുന്ന അഡ്വാന്‍സ് എത്രയെന്നും തീരുമാനിക്കും. നിലവിലെ പരിധി ഉയര്‍ത്തണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്.