| Tuesday, 27th March 2018, 10:27 am

'രാമജന്മഭൂമി തിരിച്ചുകിട്ടാന്‍ എല്ലാ ഹിന്ദുക്കളും വോട്ട് ചെയ്യണം'; വര്‍ഗ്ഗീയ സന്ദേശങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴഞ്ചേരി: വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിക്കെതിരെ പരാതിയുയരുന്നു. പത്തനംതിട്ട ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കമലമ്മയ്‌ക്കെതിരെയാണ് വ്യാപക പരാതിയുയര്‍ന്നിരിക്കുന്നത്.

രാജ്യത്തെ 90 കോടിയിലധികം വരുന്ന ഹിന്ദുക്കള്‍ക്ക് രാമജന്മഭൂമി വിഷയം അപമാനകരമാണെന്നാണ് സന്ദേശത്തിന്റെ തുടക്കം. അയോധ്യയിലെ രാമജന്‍മഭൂമി വിഷയത്തില്‍ വോട്ടിംഗ് തുടരുകയാണ്. സുപ്രീംകോടതി തീരുമാനമെടുക്കാന്‍ ഈ വോട്ടിങ്ങില്‍ മസ്ജിദിന് അനുകൂലമായി വോട്ട് കൂടുകയാണ്.


ALSO READ: പിണറായി ദല്‍ഹിയിലേക്ക് പോയത് വയല്‍ക്കിളികളെ ഓടിക്കാനല്ല; മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ എപ്പോഴും കാണാറുണ്ടെന്നും ജി സുധാകരന്‍


അതുകൊണ്ട് രാമക്ഷേത്രത്തിനായി വോട്ട് ചെയ്യണമെന്നുമാണ് കമലമ്മയുടെ വാട്‌സാപ്പ് സന്ദേശം.

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തകയായ കമലമ്മ കഴിഞ്ഞ 21 നാണ് ടൂറിസം ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലിട്ട സന്ദേശം വിവാദമായിരിക്കുന്നത്.


MUST READ: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ‘ഗുരുതരരോഗി’; ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍ ബിജുവിന്റെ പേരും ഉള്‍പ്പെടുത്തി


സംസ്ഥാനത്തെ അറുന്നൂറിലധികം ടൂറിസം ജീവനക്കാര്‍ അംഗങ്ങളായ ക്രെറ്റോ വാട്‌സാപ്പ് ഗ്രൂപ്പിലാണ് മതസ്പര്‍ധയുണ്ടാക്കും വിധത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. അഡീഷണല്‍ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളുമാണ്. ഇത്തരം വര്‍ഗ്ഗീയ സന്ദേശങ്ങള്‍ക്കതിരെ ഗ്രൂപ്പിലെ മറ്റ് ജീവനക്കാര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more