| Tuesday, 24th December 2013, 12:30 am

ജസീറക്കെതിരെ അടൂര്‍ പ്രകാശിന്റെ തീവ്രവാദ ആരോപണം: കമ്മീഷന് തെളിവ് നല്‍കാതെ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: മണല്‍ മാഫിയക്കെതിരെ സമരം ചെയ്യുന്ന ജസീറക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന മന്ത്രി അടൂര്‍ പ്രകാശിന്റെ ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേരള സര്‍ക്കാര്‍ തെളിവ് നല്‍കിയില്ല.

സംസ്ഥാനത്തെ അനധികൃത മണല്‍വാരലിനെതിരെയുള്ള നടപടികള്‍ വിശദീകരിക്കാനും സര്‍ക്കാരിനായില്ല.  നേരത്തെ മണല്‍ മാഫിയക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന് വിശദീകരണം മല്‍കിയിരുന്നെങ്കിലും തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് കമ്മീഷന്‍ വീണ്ടും നോട്ടീസ് അയച്ചത്.

മന്ത്രിയുടെ ആരോപണത്തില്‍ ജസീറ നല്‍കിയ പരാതിയിലും അനധികൃത മണല്‍വാരല്‍ സംബന്ധിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലുമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ മാസം 18ന് സര്‍ക്കാരിന് നോട്ടീസ് അയച്ചത്.

റെവന്യു സെക്രട്ടറിയോടാണ് തെളിവുകള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ആരോപണങ്ങള്‍ പിന്‍വലിക്കുകയോ തെളിയിക്കുകയോ വേണമെന്ന ജസീറയുടെ ആവശ്യം ന്യായമാണെന്ന് കാണിച്ച് നല്‍കി നോട്ടീസില്‍ മറുപടി നല്‍കേണ്ട അവസാന ദിവസമായിരുന്നു ഇന്നലെ.

പരാതി വീണ്ടും അടുത്ത 14ന് പരിഗണിക്കുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more