| Wednesday, 7th March 2018, 10:38 pm

കെ.എസ്.ആര്‍.ടി.സിയെ പിന്നില്‍ നിന്നു കുത്തി സര്‍ക്കാരും; സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ റണ്ണിങ് സമയം കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് ഇരുട്ടടിയായി പുതിയ സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ റണ്ണിങ് സമയം കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനമാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് പിന്നില്‍ നിന്നുള്ള കുത്തായത്. കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്റ്റോപ്പുകളുടെ റണ്ണിങ് സമയം 2 മിനുറ്റാക്കിയിട്ടുമുണ്ട്.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ റണ്ണിങ് സമയം 1:45 മിനുറ്റായാണ് കുറച്ചത്. നിലവില്‍ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയ്ക്ക് പുതിയ തീരുമാനം തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

അതേസമയം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ റണ്ണിങ് സമയം കുറച്ച തീരുമാനത്തിനെതിരെ കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ സര്‍ക്കാറിന് കത്തയച്ചു.

നേരത്തേ കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ ബാധ്യത സഹകരണ ബാങ്കുകള്‍ ഏറ്റെടുത്തിരുന്നെങ്കിലും ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷനു കഴിഞ്ഞിരുന്നില്ല. പെന്‍ഷന്‍ വിതരണവും പാളിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും 90 ശതമാനം പെന്‍ഷന്‍ കുടുശ്ശികയും വിതരണം ചെയ്തു തീര്‍ത്തതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more