റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ വെട്ടിലാക്കി രാജനാഥ് സിംഗ്; അതിര്‍ത്തികളെ സംരക്ഷിക്കാനും പരിശോധന ശക്തമാക്കാനും ഒരുങ്ങുന്നു
Daily News
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ വെട്ടിലാക്കി രാജനാഥ് സിംഗ്; അതിര്‍ത്തികളെ സംരക്ഷിക്കാനും പരിശോധന ശക്തമാക്കാനും ഒരുങ്ങുന്നു
എഡിറ്റര്‍
Wednesday, 6th December 2017, 9:54 pm

ന്യൂദല്‍ഹി: റോഹിങ്ക്യന്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ ഉള്‍പ്പടെ വെട്ടിലാക്കി രാജനാഥ് സിംഗിന്റെ പ്രസ്ഥാവന. കൂടാതെ എല്ലാ അയല്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയെ സംരക്ഷിക്കാന്‍ ഒരുക്കമാണെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തികളെ സംരക്ഷിക്കാനും പരിശോധന ശക്തമാക്കാനും കേന്ദ്രം ഒരുങ്ങുന്നതിന്റെ സൂചനയാണിത്.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് കൊല്‍ക്കത്തയില്‍ പോകാനിരിക്കെയാണ് രാജനാഥ് സിങ്ങിന്റെ പ്രസ്ഥാവന. “എല്ലാ അയല്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ് എന്ന് അദ്ദേഹം പറഞ്ഞു.


Also Read: ബാബ്റി മസ്ജിദ് ദിനത്തില്‍ മധുര പലഹാര വിതരണവുമായി സംഘപരിവാറുകാര്‍; കാശിയിലെയും മധുരയിലെയും പള്ളികള്‍ പൊളിച്ച് നീക്കുമെന്നു ഭീഷണിയും


റോഹിങ്ക്യയിലേയും ബംഗ്ലാദേശിലേയും കുടിയേറ്റക്കാര്‍ വരുന്ന വഴികള്‍ പരിശോധിക്കാനും ചര്‍ച്ച ചെയ്യാനുമാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍, അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

പശ്ചിമ ബംഗാളിലൂടെ 2,217 കിലോമീറ്റര്‍ ആസ്സാമില്‍ 262 കിലോമീറ്ററും മേഘാലയയില്‍ 443 കിലോമീറ്ററും ത്രിപുരയില്‍ 856 കിലോമീറ്ററും മിസോറാമില്‍ 180 കിലോമീറ്ററും ഉള്‍പ്പടെ ബംഗ്ലാദേശുമായി 4,096 കിലോമീറ്റര്‍ ദൂരമാണ് ഇന്ത്യ അതിര്‍ത്തി പങ്കിടുന്നത്. വിവിധ രാജ്യങ്ങളുമായി അതിര്‍ത്തികള്‍ പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ നാലാമത്തെ യോഗമാണിത്.

നേരത്തേ പാകിസ്താന്‍, ചൈന, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രത്യേകം യോഗങ്ങള്‍ രാജ്നാഥ് സിങ് വിളിച്ച് ചേര്‍ത്തിരുന്നു. അതിര്‍ത്തി വഴി നടക്കുന്ന വ്യാജ നോട്ടുകളുടെ കൈമാറ്റം മയക്കുമരുന്നുകള്‍, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. 36,000 റോഹിങ്ക്യക്കാര്‍ ഇപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.


Dont Miss:  ആര്‍.ജെ സൂരജ് തിരിച്ചു വന്നു: എഫ്.എമ്മിനെതിരെ സോഷ്യല്‍ മീഡിയ വഴി സംഘടിത അക്രമണം ഉണ്ടായെന്നും സൂരജ്


ഈ വര്‍ഷം ആരംഭിച്ചത് മുതല്‍ ഒക്ടോബര്‍ 31 വരെ 87 റോഹിങ്ക്യന്‍ മുസ്‌ലിംങ്ങളെയാണ് സൈന്യം ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും പിടികൂടിയത്. ഇതില്‍ 76 പേരെ ബംഗ്ലാദേശിലേക്ക് തന്നെ തിരിച്ചയച്ചു എന്ന് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ കെ കെ ശര്‍മ പറയുന്നു. സൈന്യം നടത്തുന്ന പീഡനം മൂലം മ്യാന്മറില്‍ നിന്ന് 9,10 ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്‌ലീങ്ങള്‍ ബംഗ്ലാദേശിലേക്ക് കുടിയേറുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.