| Wednesday, 23rd December 2020, 9:36 am

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളം തെരുവിലേക്ക്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. അടിയന്തരമായി നിയമസഭ ചേരാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ചതിന് പിന്നാലെയാണ് സമരവുമായി സര്‍ക്കാര്‍ രംഗത്തേക്കിറങ്ങുന്നത്.

അതേസമയം സമരപരിപാടികള്‍ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് യു.ഡി.എഫ് പാര്‍ലമെന്ററി യോഗം ചേരും.

സംയുക്തകര്‍ഷക സമിതി രക്തസാക്ഷി മണ്ഡപത്തിന് മുമ്പില്‍ അനിശ്ചിതകാലമായി നടത്തി വരുന്ന സമരത്തിനൊപ്പമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തത്.

നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള ശുപാര്‍ശയാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തള്ളിയത്. ഇതിന് പിന്നാലെ സര്‍ക്കാരും പ്രതിപക്ഷവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഗവര്‍ണറുടെ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ബനാന റിപ്പബ്ലിക്കല്ലെന്ന് വിമര്‍ശിച്ച് കൃഷിമന്ത്രി വി. എസ് സുനില്‍കുമാര്‍ തന്നെ പരസ്യമായി രംഗത്തെത്തി.

പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്നും രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Government comes to street in solidarity with farmers protest

We use cookies to give you the best possible experience. Learn more