അഹമ്മദാബാദ്: എല്ലാ ദിവസവും പെട്രോള്‍-ഡീസല്‍ വില നിശ്ചയിക്കുന്ന രീതി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.
എണ്ണ വില ഉയരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും, ഇതിന് ശാശ്വതമായൊരു പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറക്കാന്‍ തയ്യാറവണം. കേരള സര്‍ക്കാര്‍ നികുതി കുറച്ചത് മാതൃകാപരമാണ്, ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല, മന്ത്രി പറഞ്ഞു. കൂടുതല്‍ സംസ്ഥാനങ്ങള്‍ നികുതി കുറക്കണമെന്നും, ഇതുവഴി ലഭിക്കുന്ന ആനുകൂല്യങ്ങല്‍ വേണ്ടെന്ന് വെയ്ക്കണമെന്നും മന്ത്രിയുടെ പ്രസ്താവനയിലുണ്ട്. മുന്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോള്‍ പെട്രോള്‍ വില ഉയരാന്‍ കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര വിപണിയിലുണ്ടായ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവ്, രൂപയുടെ മൂല്യച്യുതി ഇവയാണ് വിലവര്‍ദ്ധനവിന്റെ കാരണങ്ങള്‍. ഇത് മനസ്സിലാക്കാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്തരുത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.