തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍. ചര്‍ച്ചയ്ക്കായി ആശാവര്‍ക്കര്‍മാരെ വിളിച്ചതായും റിപ്പോര്‍ട്ട്. സ്റ്റേറ്റ് എന്‍.എച്ച്.എം ഡയറക്ടര്‍ ആശമാരുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരിക്കും ചര്‍ച്ച. ചര്‍ച്ചയില്‍ എന്‍.എച്ച്.എം ഉദ്യോഗസ്ഥരുടെ കൂടെ ആരോഗ്യമന്ത്രി ഉണ്ടാവുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നാളെ ആശാവര്‍ക്കര്‍മാരുടെ സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമെന്ന് നേരത്തെ ആശാവര്‍ക്കര്‍മാര്‍ അറിയിച്ചിരുന്നു. മൂന്ന് പേര്‍ നിരാഹാരമിരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടക്കുകയാണ്.
Content Highlight: Government calls on striking ASHA workers for talks again