തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. മൂന്നാം തവണയാണ് സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
നാളെ (വ്യാഴാഴ്ച) വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേംബറില്‍ വെച്ചാണ് ചര്‍ച്ച. എന്‍.എച്ച്.എം ഓഫീസില്‍ നിന്നാണ് ആശാവര്‍ക്കര്‍മാര്‍ക്ക് ചര്‍ച്ചയെ കുറിച്ചുള്ള വിവരം നല്‍കിയത്.
ഡിമാന്റുകള്‍ അംഗീകരിച്ച് ഉത്തരവിറക്കിയാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്മാറുകയുള്ളൂവെന്നാണ് ആശാവര്‍ക്കര്‍മാര്‍ പറയുന്നത്. ആവശ്യങ്ങള്‍ സര്‍ക്കാരിന് അറിയാമെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ആശാവര്‍ക്കര്‍മാര്‍ പറഞ്ഞു.
എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള രാപ്പകല്‍ സമരം ഇന്ന് 52 ദിനം പിന്നിടുകയാണ്. വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സമരം തുടരുന്നത്. വേതനം 7000 രൂപയില്‍ നിന്ന് 21000 രൂപയാക്കുക, പെന്‍ഷന്‍ അനുവദിക്കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.
Content Highlight: Government calls Asha workers for discussion again