ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റേതാണ് തീരുമാനം.
ആഭ്യന്തര വിപണിയില്‍ ഉള്ളിക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്നാണ് നടപടി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴ ഉള്ളി കര്‍ഷകര്‍ക്ക് തിരിച്ചടി ആയിരുന്നു. ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ദല്‍ഹി ഉള്‍പ്പടെ ഉള്ള മേഖലയില്‍ കിലോയ്ക്ക് നാല്പത് രൂപയ്ക്കടുത്തു ഉയര്‍ന്നിരുന്നു.
ബംഗ്ലാദേശ്, മലേഷ്യ, യു.എ.ഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഉള്ളി അധികവും കയറ്റി അയച്ചിരുന്നത്.
ഉള്ളി പൗഡര്‍ അടക്കമുള്ള കയറ്റുമതിയാണ് നിരോധിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Government bans export of all kind of onions with immediate effect