ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനത്തെ തുടര്‍ന്ന് അസാധുവായ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി. 2016 ഡിസംബര്‍ 30ന് മുമ്പ് ശേഖരിച്ച നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഒരു മാസമാണ് കാലാവധി നല്‍കിയിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പുറമേ പോസ്റ്റ് ഓഫീസുകള്‍ക്കും ഈ അവസരത്തില്‍ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയും
Also read കൊതുകുകളെ തുരത്താന്‍ ഫോഗിംങ് ചെയ്ത സി.പി.ഐ.എം കൗണ്‍സിലറുടെ ഫോട്ടോ ബോംബേറാക്കി സംഘിപരിവാര്‍ പ്രചരണം; വ്യാജ പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
നോട്ടുകള്‍ മാറ്റിവാങ്ങാമെങ്കിലും എന്തുകൊണ്ടാണ് നേരത്തെ നോട്ടുകള്‍ മാറ്റി വാങ്ങാതിരുന്നതെന്ന് വ്യക്തമാക്കണമെന്നും ആര്‍.ബി.ഐ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. കള്ളനോട്ടുകള്‍ തടയാനെന്ന പേരിലായിരുന്നു 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാരിന്റെ ഈ നീക്കം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയിലേക്കാണ് നയിച്ചത്. പൊതുമേഖലാ ബാങ്കുകളും ഐ.എം.എഫ് അടക്കമുള്ള സാമ്പത്തിക സഥാപനങ്ങളും നോട്ട് നിരോധനം ഇന്ത്യയെ ദേഷകരമായി ബാധിച്ചെന്ന് പിന്നീട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ നോട്ടുകള്‍ മാറ്റിവാങ്ങേണ്ട സമയപരിധിക്കുള്ളില്‍ മാറിയെടുക്കാന്‍ പല സഹകരണ ബാങ്കുകള്‍ക്കും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ബാങ്കുകള്‍ക്ക അവസരം നല്‍കുന്നത്. ജൂലൈ 20 വരെയാണ് പുതിയ കാലാവധി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
Dont miss: യോഗദിനത്തില്‍ ശവാസനവുമായി മധ്യപ്രദേശിലെ കര്‍ഷകര്‍; സര്‍ക്കാര്‍ നിലപാടിനെതിരായ സമരത്തില്‍ പങ്കുചേര്‍ന്ന് സംഘപരിവാര്‍ സംഘടനയും
ഇത് സംബന്ധിച്ച ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും 30 ദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കിന്റെ ഏതെങ്കിലും ഓഫീസുവഴി പഴയ നോട്ടുകള്‍ മാറ്റിവാങ്ങാമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ അനുസരിച്ചായിരിക്കും നോട്ടുകള്‍ മാറ്റി നല്‍കുകയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.