കോഴിക്കോട് മടപ്പള്ളി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇനി മുതല്‍ ആണ്‍കുട്ടികളും; ശുപാര്‍ശ അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രി
Kerala News
കോഴിക്കോട് മടപ്പള്ളി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇനി മുതല്‍ ആണ്‍കുട്ടികളും; ശുപാര്‍ശ അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd December 2021, 3:36 pm

 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി മുതല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാര്‍ശ അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്‌കൂള്‍ വേണോ എന്ന ചര്‍ച്ചകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് മിക്‌സ്ഡ് സ്‌കൂള്‍ ആക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിലെ പുരോഗമനപരമായ മുന്നേറ്റങ്ങള്‍ കൊണ്ടുവരേണ്ടത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു.

ലിംഗനീതിയും ലിംഗസമത്വവും ലിംഗാവബോധവും സംബന്ധിച്ചുള്ള പുരോഗമനപരമായ മുന്നേറ്റത്തിന്റെ മറ്റൊരു ചുവടുവെപ്പാണിതെന്ന് മന്ത്രി പറഞ്ഞു.

1920ലാണ് മടപ്പള്ളി ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ കാരണം മടപ്പള്ളി ഗവണ്‍മെന്റ് ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്സ്, ഗവണ്‍മെന്റ് ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നിങ്ങനെ രണ്ടായി വിഭജിക്കുകയായിരുന്നു.

പിന്നീട് ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്സ് ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആയി മാറി. ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആയി മാറുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: government allowed boys in madappally girls higher secondary school