ദിലീപിനെതിരെ സര്‍ക്കാര്‍ കോടതിയില്‍; അന്വേഷണത്തിന് ഏത് ഏജന്‍സി വേണമെന്ന് തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് സര്‍ക്കാര്‍
Actress attack
ദിലീപിനെതിരെ സര്‍ക്കാര്‍ കോടതിയില്‍; അന്വേഷണത്തിന് ഏത് ഏജന്‍സി വേണമെന്ന് തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2018, 11:47 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടത് അന്വേഷണം അട്ടിമറിക്കാനെന്നും സര്‍ക്കാര്‍ വിഭാഗം വാദിച്ചു.

നിലവിലെ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ദിലീപിന്റെ ശ്രമമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഏത് ഏജന്‍സി വേണമെന്ന് തീരുമാനിക്കേണ്ടത് പ്രതിഭാഗം അല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

പ്രതിഭാഗത്തിന് ലഭിക്കേണ്ട എല്ലാ രേഖകളും കൈമാറിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

updating…