| Wednesday, 14th November 2018, 11:20 pm

നിപയെ പ്രതിരോധിച്ചവരെ കൈവിടില്ല; ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ താല്‍കാലികജീവനക്കാരുടെ കാലാവധി നീട്ടി. താല്‍കാലികജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കിക്കൊണ്ടാണ് കലാവധി നീട്ടിയ കാര്യം ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചത്. അടുത്തമാസം 31വരെ നീട്ടിയത്.

എന്നാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്നും തുടര്‍കരാറുകളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

Read Also: രാമക്ഷേത്ര നിര്‍മ്മാണത്തിനായി പുതിയ 25000 ബജ്‌രംഗ്ദള്‍ റിക്രൂട്ടുകള്‍, ആയുധ പരിശീലനം; പ്ലാന്‍ വിശദീകരിച്ച് വി.എച്ച്.പി

നിപ വാര്‍ഡില്‍ ജോലിചെയ്ത 42 കരാര്‍ ജീവനക്കാരെയും പിരിച്ചുവിടാനുള്ള തീരുമാനമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സാങ്കേതിക തടസ്സമുണ്ട്. ഇവര്‍ക്ക് ഇനിയുള്ള കരാര്‍ നിയമനങ്ങളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പായില്ലെങ്കിലും കരാര്‍ കാലാവധി നീട്ടാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും തീരുമാനിച്ചു. ഡിസംബര്‍ മുപ്പത്തിയൊന്നിന് ശേഷം തുടര്‍കരാര്‍സംബന്ധിച്ച് ആലോചിക്കും.

We use cookies to give you the best possible experience. Learn more