Advertisement
Kerala
ബയോഡാറ്റയില്‍ കൃത്രിമം; എം.ജി വൈസ് ചാന്‍സിലര്‍ക്ക് ഗവര്‍ണറുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Dec 24, 04:46 am
Tuesday, 24th December 2013, 10:16 am

[]കോട്ടയം: എം.ജി വൈസ് ചാന്‍സിലര്‍ എ.വി ജോര്‍ജിന് ഗവര്‍ണര്‍ നോട്ടീസ് അയച്ചു.

പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കുള്ളില്‍ കാരണം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബയോഡാറ്റാ തിരുത്തിയതിനാണ് നടപടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി.

വിസിയ പുറത്താക്കണമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എം.ജി സര്‍വകലാശാല വി.സി ആകാനായി ജോര്‍ജ് സമര്‍പ്പിച്ച ബയോഡാറ്റയില്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് മേധാവിയെന്ന പേരിലാണ് ജോര്‍ജ്ജിനെ സെര്‍ച്ച് കമ്മിര്‌റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്.

എന്നാല്‍ വെറും മൂന്നരമാസക്കാലം മാത്രം ഡെപ്യൂട്ടേഷനില്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് നവംബര്‍ 30 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തന്നെ എത്തുകയായിരുന്നു.

എന്നാല്‍ ഡിസംബര്‍ 26 ന് ഒപ്പിട്ടു നല്‍കിയ ബയോഡാറ്റയില്‍ കേന്ദ്രസര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

ക്രൈസ്റ്റ് കോളേജിലെ ജിയോളജി സെര്‍ച്ച് ഡിപ്പാര്‍ട്‌മെന്റില്‍ 30 വര്‍ഷക്കാലം പ്രവര്‍ത്തിച്ചുവെന്നായിരുന്നു ഇദ്ദേഹം അവകാശപ്പെട്ടത്. എന്നാല്‍ ഈ കോളേജില്‍ പ്രസ്തുവിഭാഗത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ അനുവദിച്ചിട്ട് തന്നെ 10 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നതാണ് സത്യം.

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ അനുവാദമില്ലാതെ ജീവനക്കാരെ നിയമച്ചതിന് വൈസ് ചാന്‍സിലര്‍ ഡോ. എ. വി ജോര്‍ജിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വ്വകലാശാലയില്‍ 56 തസ്തികകള്‍ സൃഷ്ടിക്കുകയും സ്വന്തം ശമ്പളം നിശ്ചയിക്കുകയും ചെയ്തതിന്റെ കാരണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു അന്ന് നോട്ടീസ് നല്‍കിയത്.

ആഗസ്ത് മൂന്നാം തീയതി ചേര്‍ന്ന സിന്‍ഡിക്കേറ്റാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. വൈസ് ചാന്‍സിലറുടെ ശമ്പളവും സിന്‍ഡിക്കേറ്റ് ചേര്‍ന്ന് അദ്ദേഹം സ്വയം നിശ്ചയിച്ചതായി ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചതിനെതുടര്‍ന്നാണ് നടപടി.

സര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗവര്‍ണര്‍ വൈസ് ചാന്‍സിലറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.