ന്യൂദല്‍ഹി: ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കായിക മന്ത്രി അനുരാഗ് താക്കൂര്‍. ചര്‍ച്ചക്കായി താരങ്ങളെ ക്ഷണിക്കുന്നതായും താക്കൂര്‍ ട്വീറ്റ് ചെയ്തു.
‘ഗുസ്തി താരങ്ങളുമായി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഒരിക്കല്‍ കൂടി താരങ്ങളെ ചര്‍ച്ചക്കായി ക്ഷണിക്കുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
The government is willing to have a discussion with the wrestlers on their issues.
I have once again invited the wrestlers for the same.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ചര്‍ച്ചക്ക് തയ്യാറാണെന്ന് താക്കൂര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ സംതൃപ്തരല്ലെന്നും സമരം തുടരുമെന്നും കഴിഞ്ഞ ദിവസം താരങ്ങള്‍ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ ബ്രിജ് ഭൂഷണെ സംരക്ഷിക്കില്ലെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്നും അനുരാഗ് താക്കൂര്‍ താരങ്ങള്‍ക്ക് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ബ്രിജ് ഭൂഷന്റെ അറസ്റ്റിനെ കുറിച്ചുള്ള താരങ്ങളുടെ ചോദ്യത്തിന് തങ്ങള്‍ ആരെയും സംരക്ഷിക്കില്ലെന്നും ശരിയായ അന്വേഷണം വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
‘ഞങ്ങള്‍ ആരെയും സംരക്ഷിക്കുന്നില്ല. സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. സര്‍ക്കാരിന് ശരിയായ അന്വേഷണം വേണമെന്നാണ് ഉള്ളത്. അതില്‍ നിന്നും ഞങ്ങള്‍ പിറകോട്ട് പോകില്ല, താരങ്ങള്‍ക്ക് നീതി ലഭിക്കണം. അവര്‍ ഇന്ത്യയുടെ പെണ്‍മക്കളാണ്’ അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും താരങ്ങളുടെയും ബ്രിജ് ഭൂഷണിന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ ആയില്ലെന്നും സമരം തുടരുമെന്നും ഗുസ്തി താരം ബജ്റംഗ് പൂനിയ ഇന്നലെ പറഞ്ഞിരുന്നു.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയുടെ കാര്യം ആരോടും വെളിപ്പെടുത്തരുതെന്നാണ് തങ്ങളോട് സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ ഇക്കാര്യം അവര്‍ തന്നെ പുറത്തുവിട്ടെന്നും പൂനിയ എന്‍.ഡി.ടി.വിയോട് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നാണ് അമിത് ഷാ തങ്ങളെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമരം അവസാനിച്ചിട്ടില്ലെന്നും തുടരുമെന്നും പൂനിയ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ പ്രതികരണത്തില്‍ തങ്ങള്‍ സംതൃപ്തരല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമിത് ഷായോട് എന്തുകൊണ്ടാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ചതായി പൂനിയ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്നും ഉടനടി നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയതായി പൂനിയ പറഞ്ഞു. എന്നാല്‍ നടപടി ഉണ്ടാകുമെന്ന ഉറപ്പില്‍ സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും പൂനിയ കൂട്ടിച്ചേര്‍ത്തു.
Content Highlight: Goverment have a willing to discussion with wrestlers: Anurag thakur