ഐ.പി.എല്‍ മത്സരങ്ങള്‍ ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നില്‍. ഒമ്പത് മത്സരങ്ങളില്‍ നിന്നും എട്ട് വിജയവുമായി 16 പോയിന്റാണ് രാജസ്ഥാനുള്ളത്.
ഐ.പി.എല്‍ മത്സരങ്ങള്‍ ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നില്‍. ഒമ്പത് മത്സരങ്ങളില്‍ നിന്നും എട്ട് വിജയവുമായി 16 പോയിന്റാണ് രാജസ്ഥാനുള്ളത്.
ഐ.പി.എല്‍ ആവേശത്തിനൊപ്പം വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ വമ്പന്‍ പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചത്. അതില്‍ ബി.സി.സി.ഐ ഉറ്റുനോക്കുന്നത് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനേയും ദല്‍ഹി ക്യാപ്റ്റന്‍ റിഷബ് പന്തിനേയുമാണ്. എന്നാല്‍ നിലവിലെ കളിയുടെ അടിസ്ഥാനത്തില്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള ആദ്യ ചോയിസ് സഞ്ജുവാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഒരുപാട് മുന്‍ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് പറയുന്നത്. എന്നാല്‍ സഞ്ജുവിനെ ഇലവനില്‍ എടുത്തില്ലെങ്കില്‍ ഇന്ത്യന്‍ ടീമിനാണ് നഷ്ടമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്.
‘ സഞ്ജു ഇന്ത്യക്ക് വേണ്ടി കളിക്കുന്നില്ലെങ്കില്‍ അത് സഞ്ജുവിന്റെ നഷ്ടമല്ല, ഇന്ത്യയുടെ നഷ്ടമാണ്. എന്നാല്‍ രോഹിത്തും വിരാടും തിരിച്ചുവന്നപോലെ അവനും, നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ഭാവിയിലെ ഒന്നാം നമ്പര്‍ ബാറ്ററാവേണ്ടവന്റെ കഴിവിനേയാണ്, അവന്‍ ലേകത്തെ പ്രതിനിധീകരിക്കേണ്ടവനാണ്. ദൗര്‍ഭാഗ്യവശാല്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ഉന്നതര്‍ എന്തിനാണ് അവനെ മാറ്റി നിര്‍ത്തുന്നത് വരെ മനസിലാവുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അവനെ ടി-20 ലോകകപ്പില്‍ നാലാമനായി ഇറക്കാം,’ ഗംഭീര്‍ പറഞ്ഞു.
Content highlight: Gouthan Gambhir Talking About Sanju samson