മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഗൗതമി. നിരവധി തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലായി തന്റെ സാനിധ്യം അറിയിച്ചിട്ടുള്ള നടികൂടിയാണ് ഇവര്‍. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍.
നമ്മള്‍ നമ്മൂടെ കഷ്ടപ്പാടുകള്‍ ആരോടെങ്കിലും പറഞ്ഞാല്‍ പലര്‍ക്കും അത് ഉപകാരപ്പെടുമെന്ന് നടി ഗൗതമി പറഞ്ഞു . വെറുതെ കാര്യങ്ങള്‍ പറയുക മാത്രമല്ല നമ്മള്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി മറ്റുള്ളവര്‍ക്ക് മനസിലാവുകയും വേണമെന്ന് താരം പറഞ്ഞു. ഒരാളുടെ നല്ലതിന് വേണ്ടി പറയുന്ന കാര്യങ്ങള്‍ ശരിയായി പറഞ്ഞില്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.
മറ്റുള്ളവരോട് സംസാരിക്കുന്നത് അവരെ സഹായിക്കാന്‍ വേണ്ടിയായിരിക്കണമെന്നും അല്ലാതെ ഒരു ചാരിറ്റിയായല്ല ചെയ്യേണ്ടതെന്നും അവരുടെ വികാരങ്ങളെയും മാനിക്കണമെന്നും ഗൗതമി പറഞ്ഞു. സ്റ്റോറി ഓഫ് തിംഗ്‌സ് എന്ന പുതിയ സിനിമയുടെ പ്രൊമോഷണല്‍ പരിപാടികളില്‍ പങ്കെയുക്കുമ്പോഴാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. മോട്ടിവേഷണല്‍ സ്പീക്കറായി അറിയപ്പെടുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് ഇങ്ങനെ മറുപടി നല്‍കിയത്.
‘എന്റെ കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞാല്‍ അത് മറ്റൊരാള്‍ക്ക് ഉപകാരപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. വെറുതെ പറയുക മാത്രമല്ല നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ മനസ്സിലേക്കെടുക്കുന്ന തരത്തില്‍ പറയാന്‍ കഴിയണം. നമ്മള്‍ നമ്മള്‍ ഒരാളുടെ നല്ലതിന് വേണ്ടി പറയുന്ന കാര്യങ്ങള്‍ കൃത്യമായി പറഞ്ഞില്ലെങ്കില്‍ ഉറപ്പായും തെറ്റിദ്ധരിക്കപ്പെടും.
നമ്മള്‍ മറ്റൊരാളോട് സംസാരിക്കുന്നത് അയാളെ സഹായിക്കാന്‍ വേണ്ടിയായിരിക്കണം. അല്ലാതെ അതൊരു ചാരിറ്റിയായി ചെയ്യേണ്ട കാര്യമല്ല. നമ്മള്‍ അങ്ങനെ മറ്റൊരാളെ കേള്‍ക്കുന്നതിന്റെ കാരണം അവരുടെ വികാരങ്ങളെ മാനിക്കുന്നത് കൊണ്ടായിരിക്കണം.
ഒപ്പമുള്ളവരെ ഏതെങ്കിലും വിധത്തില്‍ സഹായിക്കാനുള്ള കടമ എനിക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ ജീവിത്തിലെ എന്റെ അനുഭവങ്ങല്‍ പറയുമ്പോള്‍ അതില്‍ നിന്നും ഞാന്‍ പഠിച്ച കാര്യങ്ങള്‍ ആയിരത്തില്‍ ഒരാള്‍ക്കെങ്കിലും മനസിലായാല്‍ എന്ത് നല്ലതാണ്. ആ ഒരാളില്‍ അത്രയുമെങ്കിലും വ്യത്യാസം ഉണ്ടാക്കാന്‍ നമ്മളെ കൊണ്ട് കഴിയുമല്ലോ,’ ഗൗതമി പറഞ്ഞു.
content highlight: gouthami talks about motivational speak