സഞ്ജുവിനെപറ്റി ഗംഭീര്‍ ഇങ്ങനെ പറയുമെന്ന് കരുതിയില്ല!
Sports News
സഞ്ജുവിനെപറ്റി ഗംഭീര്‍ ഇങ്ങനെ പറയുമെന്ന് കരുതിയില്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st May 2024, 11:41 am

ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് ഐ.പി.എല്‍ മാമാങ്കം അതിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ഫ്രാഞ്ചൈസികളാണ് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ചത്.

ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ കുറിച്ച് സംസാരിക്കുകയാണ് കൊല്‍ക്കത്തയുടെ ഉപദേശകന്‍ ഗൗതം ഗംഭീര്‍. ഐ.പി.എല്ലിന് ശേഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന്റെ ഇന്ത്യന്‍ സ്‌ക്വാഡിലും സഞ്ജു ഉണ്ട്. ഐ.പി.എല്ലില്‍ സഞ്ജു മികച്ച രീരിയിലാണ് മന്നേറിയത്. വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജുവിന്റെ പ്രകടനത്തെ വിലയിരുത്തുകയായിരുന്നു ഗംഭീര്‍.

സഞ്ജു ക്യാപ്റ്റന്‍സിയിലോ ബാറ്റിങ്ങിലോ വിക്കറ്റ് കീപ്പിങ്ങിലോ ഒരു പിഴവും വരുത്തിയിട്ടില്ല. അവന്റെ ക്യാപ്റ്റന്‍സി ടി-20 ലോകകപ്പില്‍ പ്രതിഫലിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്,’ ഗംഭീര്‍ സ്‌പോര്‍ട്‌സ് കീടയില്‍ പറഞ്ഞു.

2024 ഐ.പി.എല്ലില്‍ 504 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മികച്ചരീതിയില്‍ മുന്നോട്ട് കൊണ്ടുവന്ന സഞ്ജു മികച്ച വിക്കറ്റ് കീപ്പങ്ങിലൂടെ ആരാധകരുടെ മനം കവരുന്നുണ്ട്. താരത്തിന്റെ ഐ.പി.എല്‍ പ്രകടനം മുന്‍ നിര്‍ത്തിയാണ് ടി-20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതും.

ടി-20 സ്‌ക്വാഡിലെ വിക്കറ്റ് കീപ്പറില്‍ ആരേയാണ് ആദ്യ ചോയിസായി തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് നേരത്തെ ഗംഭീര്‍ റിഷബ് പന്തിനെയായിരുന്നു തെരഞ്ഞെടുത്തത്. ഇന്ത്യക്ക് ലെഫ്റ്റ് – റൈറ്റ് കോമ്പിനേഷന്‍ ആവശ്യമായതിനാല്‍ സഞ്ജുവിനെ ഇലവനില്‍ രണ്ടാമതായിട്ടാണ് പരിഗണിക്കുക എന്നാണ് ഗംഭീര്‍ പറഞ്ഞത്.

നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 9 വിജയവും 3 തോല്‍വിയും അടക്കം 20 പോയിന്റ് നേടിയാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനത്ത് എത്തിയത്. +1.428 എന്ന കിടിലന്‍ നെറ്റ് റണ്‍ റേറ്റും ടീമിനുണ്ട്.
മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ 14 മത്സരങ്ങളില്‍ നിന്ന് 8 വിജയവും 5 തോല്‍വിയുമടക്കം 17 പോയിന്റ് നേടി +0.273 എന്ന നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്.

 

 

Content Highlight: Goutham Gambhir Talking About Sanju Samson