| Tuesday, 21st May 2024, 4:32 pm

ഞാനൊരു ബോളീവുഡ് നടനൊന്നുമല്ല, ക്രിക്കറ്ററാണ്; ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റര്‍ ഗൗതം ഗംഭീര്‍ ഗൗരവ സ്വഭാവം നിലനിര്‍ത്തിയതിന് പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഗൗരവമേറിയ പെരുമാറ്റത്തിന് പേരുകേട്ട വെറ്ററന്‍ ഓപ്പണര്‍ വീണ്ടും ശ്രദ്ധ ആകര്‍ഷിച്ചു. കൊല്‍ക്കത്തയുടെ മെന്ററായി ചുമതലയേറ്റ ശേഷവും ഗംഭീര്‍ അതേ രീതിയിലാണ് വളരെ സീരിയസ് ആയിട്ടാണ് ചിന്തിക്കുന്നത്.

രാജസ്ഥാന്‍ രോയല്‍സിന്റെ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന് നല്‍കിയ അഭിമുകത്തില്‍ തന്റെ ഈ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗംഭീര്‍. താന്‍ ഒരു ബോളീവുഡ് നടനല്ലെന്നും മത്സരങ്ങള്‍ വിജയിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടതാണ് എന്റെ ഉത്തരവാദിത്തം.

‘ഞാന്‍ വിനോദ വ്യവസായ മേഖലയിലല്ല ജോലി ചെയ്യുന്നത്, ഞാനൊരു ബോളിവുഡ് നടനല്ല, കോര്‍പ്പറേറ്റ് ലോകത്ത് ജോലി ചെയ്യുന്നില്ല. ഞാന്‍ ഒരു ക്രിക്കറ്റ് കളിക്കാരനാണ്, ഇപ്പോള്‍ ഒരു ഉപദേശകനാണ്. വിജയകരമായ ഒരു ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. നിയമങ്ങള്‍ക്കനുസൃതമായി എല്ലാം ചെയ്തുകൊണ്ട് എന്റെ ടീമംഗങ്ങളെയും ഗെയിമിനെയും പ്രതിരോധിക്കാന്‍ എനിക്ക് എല്ലാ അവകാശവുമുണ്ട്. വിജയിക്കുന്ന ഡ്രസിങ് റൂം എപ്പോഴും സന്തോഷകരമായിരിക്കും,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ.പി.എല്‍ മാമാങ്കം അതിന്റെ അവസാനഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇനി പ്ലേ ഓഫ് മത്സരങ്ങളാണ് വരാനിരിക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസ് ഹൈദരാബാദിനെ ആദ്യം നേരിടും അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരം.

നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 9 വിജയവും 3 തോല്‍വിയും അടക്കം 20 പോയിന്റാണ് കൊല്‍ക്കത്ത ഓന്നാം സ്ഥാനത്ത് എത്തിയത്. ഐ.പി.എല്ലില്‍ കോളിളക്കം സൃഷ്ടിച്ച് കൊല്‍ക്കത്ത നേടിയത് +1.428 എന്ന കിടിലം നെറ്റ് റണ്‍ റേറ്റാണ്.

2014 ശേഷം കിരീടം നേടാന്‍ കൊല്‍ക്കത്തക്ക് സാധിച്ചില്ലായിരുന്നു. മുന്‍ താരം ഗൗതം ഗംഭീരിന്റെ നേതൃത്വത്തില്‍ രണ്ട് കിരീടം നേടിയ ശേഷം അതേ ഗംഭീര്‍ ടീമിന്റെ മെന്റ്റായി എത്തിയ ശേഷം വമ്പന്‍ മാറ്റങ്ങളായിരുന്നു ടീമില്‍ വന്നത്.

Content Highlight: Goutham Gambhir Talking About His Personality

We use cookies to give you the best possible experience. Learn more