അണ്ടര്‍ 19 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ രണ്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്.
സഹാറ പാര്‍ക്ക് വില്ലോവൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 48.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു ഇന്ത്യ.
ഇന്ത്യന്‍ ബാറ്റിങ്ങില്‍ സച്ചിന്‍ ദാസ് 95 പന്തില്‍ 96 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ തകര്‍പ്പന്‍ പ്രകടനം. സച്ചിന് പുറമേ നായകന്‍ ഉദയ് സഹാറന്‍ 124 പന്തില്‍ 81 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ഇന്ത്യന്‍ നിരയുടെ മികച്ച ബാറ്റിങ് പ്രകടനത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും സൗരവ് ഗാംഗുലിയും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. സമ്മര്‍ദ ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച രീതിയില്‍ കളി വിജയിപ്പിക്കുകയായിരുന്നു.
ഇന്ത്യന്‍ ബാറ്റിങ്ങില്‍ സച്ചിന്‍ ദാസ് 95 പന്തില്‍ 96 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ തകര്‍പ്പന്‍ പ്രകടനം. സച്ചിന് പുറമേ നായകന്‍ ഉദയ് സഹാറന്‍ 124 പന്തില്‍ 81 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഇരുവരുടേയും മികച്ച ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം അനായാസമാക്കിയത്.
സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് നിരയില്‍ എല്‍ഹുവാന്‍ ഡ്ര പ്രറ്റൊറിയോസ് 102 പന്തില്‍ 76 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും മൂന്ന് സിക്‌സറുകളുമാണ് എല്‍ഹുവാന്റെ ബാറ്റില്‍ നിന്നും പിറന്നത്.
റിച്ചാര്‍ഡ് സെലസ്റ്റ്വാവാനെ 100 പന്തില്‍ 64 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാലു ഫോറുകളും രണ്ട് സിക്‌സുമാണ് റിച്ചാര്‍ഡിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ ട്രിസ്താന്‍ ലൂസ് മൂന്ന് വിക്കറ്റും ക്വന മഫാക്ക മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
രണ്ടാം സെമി ഫൈനലില്‍ ഫെബ്രുവരി എട്ടിന് ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മത്സരം നടക്കും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിനെ ഇന്ത്യ ഫെബ്രുവരി 11ന് നടക്കുന്ന ഫൈനലില്‍ നേരിടും.
Content Highlight: Goutham Gambhir And Sourav Ganguly Praised Indias U19 Team