മുംബൈ: ഗൗരി ലങ്കേഷ് വധത്തില്‍ പ്രതികളായ ഭരത് കുര്‍നെ, സുജീത് കുമാര്‍ എന്നിവരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനകളെ കുറിച്ച് ചോദ്യംചെയ്യുന്നതിന് വേണ്ടിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആഗസ്ത് പത്തിനുള്ളില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന സംസ്ഥാനത്ത് പല ഇടങ്ങളിലായി സംഘര്‍ഷത്തിന് ഗൂഢാലോചന നടത്തിയ എട്ട് പേരെ അറസ്റ്റ് ചെയ്തു. പൂനെ സണ്‍ ബേണ്‍ ഫെസ്റ്റിവലില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും അടങ്ങിയ ശേഖരണം കണ്ടെത്തിയിരുന്നു.
ALSO READ: 360 സീറ്റ് നേടി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തും; ബി.ജെ.പി സര്‍വേഫലം പുറത്ത്
പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും സെപ്റ്റംബര്‍ പന്ത്രണ്ടിനാണ് പ്രതികളെ എ.ടി.എസിന് കൈമാറിയത്. ഇരു കുറ്റവാളികളും ആയുധ പരിശീലനം നേടിയവരാണെന്ന് നേരത്തെ നടന്ന അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഗൗരി ലങ്കേഷ് വധത്തിന് പുറമേ മറ്റ് കേസുകളിലെ ഇവരുടെ പങ്ക് അന്വേഷിക്കാനാണ് കസ്റ്റഡിയിലെടുത്തത്.
ഗൗരി ലങ്കേഷ് വധത്തിന് പിന്നിലെ പ്രധാന ആസൂത്രകനെന്ന് വിശ്വസിക്കുന്ന അമോള്‍ കാലെക്ക് ആഗസ്തില്‍ എ.ടി.എസ്. അറസ്റ്റ് ചെയ്ത ശ്രീകാന്ത് പങ്കാര്‍ക്കറുമായി അടുത്ത ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
WATCH THIS VIDEO: