ബംഗലൂരു: ഹിന്ദുവിരുദ്ധയായതുകൊണ്ടാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് കേസില്‍ അറസ്റ്റിലായ പ്രതിയുടെ വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ വെടിയുണ്ടകള്‍ എത്തിച്ചുകൊടുക്കുന്നതില്‍ സഹായിച്ച നവീന്‍ കുമാര്‍ എന്നയാളുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആയുധങ്ങള്‍ ആവശ്യപ്പെട്ടവര്‍ക്ക് മുന്‍പും ഇയാള്‍ എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഹിന്ദു ജനഗ്രതി സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഗൗരി ലങ്കേഷ് വധത്തിലെ പ്രധാന പ്രതിയായ പ്രവീണിനെ ഇയാള്‍ പരിചയപ്പെടുന്നത്. പ്രവീണിനാണ് ഇയാള്‍ വെടിയുണ്ടകള്‍ കൈമാറിയത്.
” പ്രവീണ്‍ എന്റെ വീട്ടില്‍ വന്നിരുന്നു. എന്നോട് തനിക്ക് കുറച്ച് വെടിയുണ്ടകള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞു.”
താന്‍ ചില വെടിയുണ്ടകള്‍ കാണിച്ചുവെന്നും അത് അദ്ദേഹം പരിശോധിച്ചുനോക്കിയെന്നും നവീന്‍ പറയുന്നു. ” ഈ വെടിയുണ്ടകള്‍ മതിയാകില്ല. കുറച്ച് നല്ലത് വേണം.”
വെടിയുണ്ടകള്‍ ഗൗരി ലങ്കേഷിനെ കൊല്ലാനാണെന്നും അവര്‍ ഹിന്ദുവിരുദ്ധയാണെന്നും പ്രവീണ്‍ തന്നോട് പറഞ്ഞതായി നവീന്‍കുമാര്‍ സമ്മതിക്കുന്നുണ്ട്.
താന്‍ പുതിയ വെടിയുണ്ടകള്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നെന്നും പിന്നീട് പ്രവീണുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും നവീന്‍ പറയുന്നു. സെപ്തംബര്‍ 5 നാണ് ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് ബംഗലൂരുവിലെ സ്വവസതിയ്ക്കുമുന്‍പില്‍ കൊല്ലപ്പെടുന്നത്.
WATCH THIS VIDEO: