തിരുവനന്തപുരം: ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടിപ്പോകുമെന്ന് ശാസ്ത്രം തെളിയിച്ചതാണെന്ന് തിരുവിതാംകൂർ കുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്.
ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ ആചാരങ്ങൾക്ക് ശാസ്ത്ര പിന്തുണയുണ്ടെന്ന് പറഞ്ഞ് സംസാരിക്കുകയായിരുന്നു ലക്ഷ്മി ഭായ്.
ആചാരത്തിന് സയന്റിഫിക് ബേസിസ് ഉണ്ട്. വെറുതെ അങ്ങനെ പറഞ്ഞതല്ല. കൽക്കട്ടയിലെ ബോസ് ഇൻസ്റ്റിറ്റ്യൂട്ട് എക്സ്പെരിമെന്റ് നടത്തി.
ചെടികളിൽ കൊച്ചു വയറുകൾ വെച്ചുപിടിപ്പിച്ചു. ആർത്തവമുള്ള സ്ത്രീകൾ വരുമ്പോൾ ചെടികൾക്ക് നെഗറ്റീവ് ചേഞ്ച് വരുന്നു. അവർ വെള്ളമൊഴിക്കുമ്പോൾ അത് പട്ട് പോകുന്നു (വാടിപ്പോകുക). അല്ലാത്ത സമയത്തില്ല.
ഇനിയിപ്പോ ഇത് വലിയ ഡിസ്‌കഷനാകും, തമ്പ്രാട്ടി പറഞ്ഞു അവർ വെള്ളമൊഴിച്ചാലെന്ന്. ഞാൻ പറഞ്ഞിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ട് ഇങ്ങനെ പറഞ്ഞു എന്നാണ് ഞാൻ പറഞ്ഞത്,’ ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.
ജനാധിപത്യ കാലഘട്ടത്തിലും തമ്പുരാട്ടി എന്ന് വിളിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ക്ഷത്രിയ സ്ത്രീയായ തന്റെ ജാതിപ്പേരാണ് തമ്പുരാട്ടി എന്നും നായൻമാരും നമ്പൂതിരിമാരും വർമമാരും എന്ന പോലെ തന്റെ ജാതിപ്പേര് ജനാധിപത്യം വന്നെന്ന് കരുതി മാറില്ലെന്നും ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.
നേരത്തെ വാസ്തുപ്രകാരം നിർമ്മിക്കാത്തത് കൊണ്ടാണ് നിയമസഭയിൽ പ്രശ്നങ്ങൾ നടക്കുന്നതെന്ന ഗൗരി ലക്ഷ്മി ഭായിയുടെ പരാമർശം വിവാദം സൃഷ്ടിച്ചിരുന്നു.
CONTENT HIGHLIGHT: Gouri Lakshmi says there is Scientific proof for plants whither after watered by women on periods