| Friday, 2nd May 2014, 2:15 pm

പത്മനാഭസ്വാമി ക്ഷേത്രം: ആരോപണങ്ങള്‍ വിശദീകരിക്കേണ്ടത് ആനന്ദ ബോസെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജ്യകുടുംബത്തിനെതിരെ ആരോപണമുന്നയിക്കാനിടയായ സാഹചര്യം വിശദീകരിക്കേണ്ടത് വിദഗ്ദ സമിതി മുന്‍ അധ്യക്ഷന്‍ സി.വി. ആനന്ദബോസ് ആണെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി. ചെയ്യാത്ത കുറ്റങ്ങളുടെ പേരിലാണു പലയിടങ്ങളില്‍നിന്നും വിധിയുണ്ടാകുന്നതെന്നും, രാജകുടുംബത്തിന്റെ ദുഃഖം ശ്രീ പജ്മനാഭന്് മുന്നില്‍ സമര്‍പ്പിക്കുകയാണെന്നും അശ്വതി തിരുനാള്‍ പറഞ്ഞു.

കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ നിയന്ത്രണങ്ങളുണ്ടെന്നും എന്നെങ്കിലും പറയാന്‍ സാധിച്ചാല്‍ അന്ന് എല്ലാം തുറന്നു പറയുമെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി വ്യക്തമാക്കി.

ശ്രീ പത്്മനാഭസ്വാമി ക്ഷേത്രത്തില്‍ നൂറു വര്‍ഷം മുന്‍പ് നടന്ന കണക്കെടുപ്പിന്റെ രേഖകള്‍ കൊട്ടാരം പൂഴ്ത്തിയെന്നായിരുന്നു വിദഗ്ധ സമിതി മുന്‍ അധ്യക്ഷന്‍ സി.വി ആന്ദബോസിന്റെ വെളിപ്പെടുത്തല്‍. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് ഏറ്റവുമധികം ക്രമക്കേട് നടന്നതെന്നും സര്‍ക്കാറും കൊട്ടാരവും ഒത്തുകളിച്ചതിന് നിരവധി തെളിവുകളുണ്ടെന്നും ആനന്ദ ബോസ് പറഞ്ഞിരുന്നു.

വിദഗ്ധ സമിതിയുടെ അദ്ധ്യക്ഷനായിരിക്കെ സമിതിയിലോ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷമോ പറയാത്ത ആരോപണങ്ങള്‍ അകമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍  ആനന്ദബോസ് ഉന്നയിച്ചത് വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more