ഷൂട്ടിനിടയില്‍ പല്ല് പോയി, കുറേ പ്രശ്‌നങ്ങള്‍ വന്നു; അന്ന് എല്ലാവരും ഒരേ കാര്യമാണ് ചോദിച്ചത്: ഗൗരവ് മേനോന്‍
Entertainment
ഷൂട്ടിനിടയില്‍ പല്ല് പോയി, കുറേ പ്രശ്‌നങ്ങള്‍ വന്നു; അന്ന് എല്ലാവരും ഒരേ കാര്യമാണ് ചോദിച്ചത്: ഗൗരവ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st October 2024, 10:57 am

റോജിന്‍ തോമസ് തിരക്കഥയെഴുതി റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍. 2013ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ സനൂപ് സന്തോഷ്, ജയസൂര്യ, രമ്യ നമ്പീശന്‍ എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.

ഈ സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനായിരുന്നു ഗൗരവ് മേനോന്‍. ജുഗ്രു എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ഗൗരവ് എത്തിയത്. മങ്കി പെന്നിന്റെ ഷൂട്ടിങ്ങിന്റെ ഇടയില്‍ തന്റെ പല്ല് പോയതിനെ കുറിച്ച് പറയുകയാണ് നടന്‍.

സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള് കഴിഞ്ഞുള്ള ബ്രേക്കിന്റെ ഇടയിലാണ് പല്ല് പോകുന്നതെന്നും അതോടെ എല്ലാവരും വലിയ ടെന്‍ഷനിലായെന്നും ഗൗരവ് പറയുന്നു. താരത്തിന്റെ ആദ്യ സിനിമയായിരുന്നു ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍.

കഥാപാത്രത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടുമോ എന്ന പേടി എല്ലാവര്‍ക്കും ഉണ്ടായിരുന്നെന്നും പക്ഷെ പിന്നീട് ആളുകള്‍ക്ക് തന്റെ പല്ല് പോയത് വളരെ അട്രാക്റ്റ് ചെയ്യുന്ന സംഭവമായി മാറിയെന്നും ഗൗരവ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരവ് മേനോന്‍.

‘ആ പല്ല് പോയത് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു. ഫസ്റ്റ് ഷെഡ്യൂള് കഴിഞ്ഞുള്ള ബ്രേക്കിന്റെ ഇടയിലാണ് എന്റെ പല്ല് പോകുന്നത്. റോജിനേട്ടനും ഷാനിലിക്കയും ആയിരുന്നു സിനിമയുടെ സംവിധായകന്മാര്‍. ആ സമയത്ത് പല്ല് പോയതോടെ എല്ലാവരും വലിയ ടെന്‍ഷനിലായി.

ഇനിയെന്ത് ചെയ്യും, കണ്ടിന്വിറ്റി പോയാലോ എന്നായിരുന്നു പലരും ചോദിച്ചത്. അങ്ങനെയുള്ള കുറേ ഇഷ്യൂസ് അന്ന് വന്നു. പക്ഷെ പിന്നീട് അത് വളരെ രസകരമായി. ആളുകള്‍ക്ക് പല്ല് പോയത് വളരെ അട്രാക്റ്റ് ചെയ്യുന്ന സംഭവമായി മാറി,’ ഗൗരവ് മേനോന്‍ പറയുന്നു.


Content Highlight: Gourav Menon Talks About Tooth Lost During Shoot Of Philips And The Monkey Pen