വ്യക്തമായ തീരുമാനം കൈകൊള്ളുന്നത് വരെ സമരം തുടരുമെന്ന് ഗോത്ര മഹാസഭാ നേതാവ് ഗീതാനന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ അനുഭാവത്തോടെ പ്രതികരിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭൂമിയും നഷ്ട പരിഹാരവും നല്‍കുന്ന കാര്യത്തില്‍ തീരുമാനമാമായെങ്കിലും ആദിവാസി മേഖലയെ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍പ്പെടുത്തി ആദിവാസി പഞ്ചായത്ത് ആയി പ്രഖ്യാപിക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല.
ആദിവാസി മിഷന്‍ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഗോത്രസഭാ നേതാക്കള്‍ ഉന്നയിച്ചു.