[]തിരുവനന്തപുരം: ശശി തരൂരിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കമാന്റിന്റെ അനുമതി. നടപടിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടി. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിനാണ് തരൂരിനെതിരെ നടപടി.
തരൂര്‍ മോദിയെ പ്രശംസിച്ചതിനെതിരെ കോണ്‍ഗ്‌സസിലെ മിക്ക നേതാക്കളും നേരത്തെ രംഗത്ത് വന്നിരുന്നു. തരൂരിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നടപടിയുടെ ഭാഗമായി കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ചേരും.
തരൂരിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് പാര്‍ട്ടി ഇപ്പോള്‍ തീരുമാനിച്ചിരുക്കുന്നത്. നോട്ടീസിനി തരൂര്‍ നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തിലാവും പിന്നീടുള്ള നടപടികള്‍ സ്വീകരിക്കുക.
ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം എഡിറ്റോറിയല്‍ എഴുതിയിരുന്നു. കോണ്‍ഗ്രസിലിരുന്ന് ബി.ജെ.പിയുടെ കാമ്പസ് സെലക്ഷനുള്ള ശ്രമം വിശ്വാസവഞ്ചനയാണെന്നും ബി.ജെ.പി പക്ഷത്തെ സമൃദ്ധിയും ഭരണവും തരൂരിനെ മോഹിപ്പിക്കുന്നുണ്ടാവാം എന്നും വീക്ഷണം വിമര്‍ശിച്ചിരുന്നു. തരൂരിന്റെ ചോറ് ഇങ്ങും കൂറ് അങ്ങുമാണെന്നും വീക്ഷണം കുറ്റപ്പെടുത്തിയിരുന്നു.
“പുരയ്ക്ക് മീതെ ചാഞ്ഞാല്‍ പൊന്‍മരവും” എന്ന തലക്കെട്ടിലായിരുന്നു എഡിറ്റോറിയല്‍. തരൂരിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.