| Saturday, 13th January 2024, 10:46 pm

റൊണാള്‍ഡോ ക്ലബ്ബ് വിട്ട് പോകേണ്ട സമയമായിരുന്നു അത്; മുന്‍ റെഡ് ഡെവിള്‍സ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഗോള്‍ഡന്‍ സ്‌ട്രോച്ചര്‍.

2022 നവംബര്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട തീരുമാനം വളരെ ശരിയായിരുന്നുവെന്നാണ് സ്‌ട്രോച്ചര്‍ പറഞ്ഞത്. സി.ആര്‍.എം സോഫ്റ്റ്വെയര്‍ സ്വീപ് ഡോട്ട് ജോവിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം.

‘തീര്‍ച്ചയായും റൊണാള്‍ഡോ ആ സമയത്ത് പോവേണ്ട സമയമായിരുന്നു. നിങ്ങള്‍ അവനെക്കുറിച്ച് എന്ത് വിചാരിച്ചാലും റൊണാള്‍ഡോ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് യുണൈറ്റഡില്‍ കാഴ്ചവെച്ചത്. അദ്ദേഹത്തിന് അദ്ദേഹത്തിന് ഇപ്പോഴും ഗോളുകള്‍ നേടാന്‍ സാധിക്കും. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപ്പോഴും ഒരു 38കാരനെ നോക്കി കൊണ്ട് നില്‍ക്കാനാണ് ശ്രമിക്കുന്നത്,’ സ്‌ട്രോച്ചര്‍ പറഞ്ഞു.

മത്സരത്തില്‍ റൊണാള്‍ഡോ കാഴ്ചവെക്കുന്ന മികച്ച പ്രകടനങ്ങളെ കുറിച്ചും മുന്‍ സ്‌കോട്ട്‌ലാന്‍ഡ് മാനേജര്‍ പറഞ്ഞു.

‘വളരെയധികം പ്രായം കൂടുതലുള്ള താരങ്ങളെ കൂടുതല്‍ ആശ്രയിക്കാനും അവരെ നിര്‍ത്തി ഒരു ടീം കെട്ടിപ്പടുത്ത നിങ്ങള്‍ക്ക് സാധിക്കില്ല. റയല്‍ മാഡ്രിഡില്‍ പോലും റൊണാള്‍ഡോ ക്ക് ഒറ്റയ്ക്ക് എതിര്‍ ടീമുകളെ കീഴ്‌പ്പെടുത്താന്‍ സാധിച്ചിരുന്നില്ല. അവനു പിന്നില്‍ ഏഴു താരങ്ങള്‍ ഉണ്ടാവും. അന്ന് ഗാരെത് ബെയ്ല്‍ കരിം ബെന്‍സിമയും പോലുള്ള മികച്ച താരങ്ങള്‍ റെയലില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പത്ത് വര്‍ഷം മുമ്പായിരുന്നു,’ ഗോള്‍ഡന്‍ കൂട്ടിച്ചേര്‍ത്തു.

2021ലാണ് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസില്‍ നിന്നുമാണ് റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോഡിലേക്ക് മടങ്ങിയെത്തിയത്. റെഡ് ഡെവിള്‍സിനായി 27 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. എന്നാല്‍ ടെന്‍ ഹാഗിന്റെ കീഴില്‍ റൊണാള്‍ഡോ കി താരതമ്യേന യുണൈറ്റഡില്‍ അവസരങ്ങള്‍ കുറഞ്ഞുവന്നു. തൽഫലമായി താരം സൗദി വമ്പന്‍മാരായ അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു.

സൗദി വമ്പന്മാര്‍ക്കായി റൊണാള്‍ഡോ 50 മത്സരങ്ങളില്‍ നിന്നും 44 ഗോളുകളാണ് നേടിയത്. ഈ സീസണിലും അത് നാസറിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ. 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഇതിനോടകം ഈ 38 കാരന്‍ നേടിയിട്ടുള്ളത്.

2023 കലണ്ടര്‍ വര്‍ഷത്തില്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടവും റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചിരുന്നു. 200 മൂന്നില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് നേട്ടമായിരുന്നു റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റിയത്. അല്‍ നസറിനായും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടിയും 54 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.

സൗദി പ്രോ ലീഗില്‍ 19 റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 15 വിജയവും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.

Content Highlight: Gordon Strachan talks about cristaino Ronaldo.

We use cookies to give you the best possible experience. Learn more