ഗോപിനാഥ് മുണ്ടെ: ദേശീയ രാഷ്ട്രീയത്തിലെ വേറിട്ട മുഖം
Daily News
ഗോപിനാഥ് മുണ്ടെ: ദേശീയ രാഷ്ട്രീയത്തിലെ വേറിട്ട മുഖം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd June 2014, 3:29 pm

[] മോദി മന്ത്രി സഭയിലെ ഗ്രാമവികസന കാര്യ മന്ത്രി ഗോപിനാഥ് മുണ്ടെയുടെ വിയോഗം ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് കടുത്ത നഷ്ടമാവുകയാണ്. മികച്ച ഒരു നേതാവിനെയാണ് ബി.ജെ.പി.ക്ക് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

ഭാര്യാ സഹോദരന്‍ കൂടിയായ പ്രമാദ് മഹാജന്റെ രാഷട്രീയ ആദര്‍ങ്ങളില്‍ ആകൃഷ്ടനായതാണ് ഗോപിനാഥ് മുണ്ടെയുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്.
അതോടെ രാഷ്ട്രീയം ജീവിതോപാസന ആയി മാറുകയായിരുന്നു.

പണ്ടുരാംഗ് മുണ്ടെയുടെയും ലിംബാബി മുണ്ടെയുടെയും മകനായി 1949 ഡിസംബര്‍ 2ന് മഹാരാഷ്ട്രയിലെ പറളിയില്‍ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു ജനനം.

നാഥ്‌റെ വില്ലേജിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. അംബൈജോഗയിലെ കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയിട്ടുണ്ട്.

എ.ബി.വി.പിയിലൂടാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബി.ജെ.പി യുവജന വിഭാഗം നേതാവായിരുന്നു.

1980 മുതല്‍ 1999 വരെയുളള കാലയളവിനിടയില്‍ അഞ്ച് തവണ മഹാരാഷ്ട്രയിലെ ബീഡ് നിയോജക മണ്ടലത്തില്‍ നിന്നുളള ലോകസഭാ അംഗംമായിരുന്നു. 1992-95 കാലയളവില്‍ മഹാരാഷട്രാ പ്രതിപക്ഷ നേതാവ്, 1995-99 കാലയളവില്‍ ഉപമുഖ്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബീഡ് നിയോജക മണ്ടലത്തില്‍ നിന്ന് 1.4 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചിരുന്നത്. എ.ന്‍.സി.പിയുടെ സുരേഷ് ദാസായിരുന്നു എതിരാളി. മോദി മന്ത്രി സഭയിലെ ഗ്രാമ വികസന കാര്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേററ് ഒരാഴ്ച്ചക്കുളളിലാണ് നിര്യാണം.