കുടുംബക്ഷേത്രത്തിന് വേണ്ടി ജയരാജന്‍ വനംവകുപ്പിനോട് സൗജന്യമായി തേക്ക് ചോദിച്ചു എന്നത് തെറ്റായ വാര്‍ത്തയാണെന്ന് ഇന്നലെ വൈകീട്ടോടെ തന്നെ വന്നിട്ടും ഇന്ന് രാവിലെ ഇറങ്ങിയ മാതൃഭൂമി പത്രത്തിലാണ് ജയരാജന്‍ കുടുംബക്ഷേത്രത്തിന് വേണ്ടി തേക്ക് മരം ചോദിച്ചു എന്ന രീതിയില്‍ കാര്‍ട്ടൂര്‍ വരുന്നത്.
കൊച്ചി: വ്യവസായമന്ത്രിയായിക്കെ ഇ.പി ജയരാജന്‍ വനംവകുപ്പിനോട് സൗജന്യമായി തേക്കുമരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടെന്ന വിഷയത്തില്‍ ജയരാജന് ഇല്ലാത്ത കുടുംബക്ഷേത്രത്തെ ആസ്പദമാക്കി കാര്‍ട്ടൂണ്‍ വരച്ചതില്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍
കുടുംബക്ഷേത്രത്തിന് വേണ്ടി ജയരാജന്‍ വനംവകുപ്പിനോട് സൗജന്യമായി തേക്ക് ചോദിച്ചു എന്നത് തെറ്റായ വാര്‍ത്തയാണെന്ന് ഇന്നലെ വൈകീട്ടോടെ തന്നെ വന്നിട്ടും ഇന്ന് രാവിലെ ഇറങ്ങിയ മാതൃഭൂമി പത്രത്തിലെ കാകദൃഷ്ടി എന്ന കാര്‍ട്ടൂണ്‍ കോളത്തിലാണ് കുടുംബക്ഷേത്രത്തിന് തേക്ക് ചോദിച്ച് ഇ.പി ജയരാജന്‍ വിവാദത്തില്‍ എന്ന തലക്കെട്ടില്‍ ഗോപികൃഷ്ണന്‍ കാര്‍ട്ടൂണ്‍ വരച്ചത്.
ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കാര്‍ട്ടൂണിനെതിരെ സി.പി.ഐ.എം അനുഭാവികള്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.
ഇ.പി ജയരാജന്റേതല്ല കുടുംബക്ഷേത്രം എന്ന കാര്യം വ്യക്തമായിട്ടും കാര്‍ട്ടൂണില്‍ തെറ്റായി കൊടുത്തതില്‍ പ്രതിഷേധിക്കുന്നെന്ന് വ്യക്തമാക്കി വിഗ്നേഷ് ഗംഗന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇടുകയും ചെയ്തിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ഗോപികൃഷ്ണന്‍ ഖേദപ്രകടനം നടത്തിയത്.
Also Read: 2016ലെ പിണറായിയോട് 1977ലെ പിണറായി ചോദിക്കുന്നു; സര്‍, ഇതാണോ രാഷ്ട്രീയം?
പണ്ടൊക്കെ പത്രത്തില്‍ വരുന്ന വാര്‍ത്ത നോക്കിയാണ് വരയ്ക്കുകയെന്നും ഇപ്പോള്‍ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്ന വാര്‍ത്തയാണ് നോക്കാറുമെന്നും ഗോപീകൃഷ്ണന്‍ മറുപടിയില്‍ പറയുന്നു.
കുടുംബക്ഷേത്രം എന്നാണ് ഓണ്‍ലൈനില്‍ വാര്‍ത്ത കണ്ടത്. അങ്ങനെ അല്ല എങ്കില്‍ വാര്‍ത്തയിലെ പോലെ കൊടുത്താല്‍ മതിയായിരുന്നു. വിട്ടുപോയതായിരിക്കും. അതൊരു അഴിമതി ആണെന്ന് കാര്‍ട്ടൂണില്‍ പറഞ്ഞിട്ടില്ലെന്നും ഗോപീകൃഷ്ണന്‍ വിശദീകരിക്കുന്നു.
Dont miss ‘സാനിറ്ററി പാഡ് പത്രത്തുണ്ടുകളില്‍ പൊതിഞ്ഞുകെട്ടി തരാന്‍ ഞങ്ങള്‍ വാങ്ങുന്നത് കൈക്കൂലിയൊന്നുമല്ല’ സ്ത്രീകളോട് സംവദിക്കുന്ന ആറ് ചിത്രങ്ങള്‍
കുടുംബ ക്ഷേത്ര നവീകരണത്തിനായി വനംവകുപ്പിനോട് സൗജന്യമായി തേക്കുമരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ ഇന്നലെ തന്നെ വിശദീകരണവുമായി ജയരാജന്‍ രംഗത്ത് എത്തിയിരുന്നു. ഇരിണാവ് ക്ഷേത്രം തന്റെ കുടുംബക്ഷേത്രമല്ലെന്നും ദേവസ്വത്തിന്റെതാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.
Dont Miss എനിക്കെന്റെ മുഖം പോലെ തന്നെയാണ് മറ്റ് ശരീരഭാഗങ്ങളും: അത് കാണിക്കാന്‍ എന്തിന് നാണിക്കണം: കനി കുസൃതി
ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ കത്താണ് വനംമന്ത്രിക്ക് നല്‍കിത്. അല്ലാതെതേക്കുമരം സൗജന്യമായി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.