| Monday, 24th May 2021, 1:43 pm

ഓരോ മാസവും ഓരോ ഭാര്യയാണോ എന്ന് കമന്റ്; മറുപടി നല്‍കി ഗോപി സുന്ദര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ അസഭ്യകമന്റുമായി എത്തിയ ആള്‍ക്ക് മറുപടി നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.

ഭാര്യ അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് താഴെയായിരുന്നു ഒരാള്‍ കമന്റുമായി എത്തിയത്.

ഹായ് ഗോപിയേട്ടാ നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യയാണോ എന്നായിരുന്നു ഇയാളുടെ ചോദ്യം. ‘ആസ്‌ക്ക് യുവര്‍ ഡാഡ്’ എന്ന് തൊട്ടുതാഴെ ഗോപി സുന്ദര്‍ മറുപടി നല്‍കുകയും ചെയ്തു.

ഇത്തരക്കാര്‍ അര്‍ഹിക്കുന്നത് ഈ മറുപടി തന്നെയാണെന്നും എന്തും വിളിച്ചുപറയാമെന്ന് കരുതുന്ന ചിലരുണ്ടെന്നും അവര്‍ക്കുള്ള മറുപടി ഇതുതന്നെയാണെന്നും ചിലര്‍ എഴുതി.

ഗോപി സുന്ദറിന്റെ ഭാര്യ അഭയ ഹിരണ്‍മയിയുടെ ജന്മദിനമായിരുന്നു ഇന്ന്. അഭയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് താജ്മഹലിന് മുന്നിലിരിക്കുന്ന ചിത്രമായിരുന്നു ഗോപി സുന്ദര്‍ പോസ്റ്റു ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Gopi Sunder Reply on Facebook post

We use cookies to give you the best possible experience. Learn more