| Thursday, 17th March 2016, 12:44 pm

'കലി'യുടെ ട്രെയിലര്‍ ഈണം കോപ്പിടയടിച്ചത് ; പാട്ടുകള്‍ ശ്രദ്ധിക്കപ്പെടാനാണ് ചില സംഗീതത്തെ അനുകരിക്കുന്നതെന്ന് ഗോപി സുന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി എന്ന ചിത്രത്തിന്റെ ട്രെയിലറില്‍ വന്ന ഈണം കോപ്പിയടിച്ചതാണെന്ന് തുറന്ന് സമ്മതിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍

ഈണം ദ മാന്‍ ഫ്രം അങ്കിളില്‍ നിന്ന് എടുത്തതാണെന്നും എന്നാല്‍ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗോപിസുന്ദര്‍ പറയുന്നു.

ബോധപൂര്‍വ്വം തന്നെയാണ്  ദ മാന്‍ ഫ്രം അങ്കിളിലെ സൗണ്ട് ട്രാക്ക് ഉപയോഗിച്ചത്. ട്രെയിലര്‍ ആകര്‍ഷമാക്കാന്‍ വേണ്ടി ചെയ്തതാണ്.

പാട്ടുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടണം എന്നതിനാലാണ് ചില പോപ്പുലര്‍ ആയ സംഗീതത്തെ അനുകരിക്കാന്‍ ശ്രമിച്ചത്. ഞാന്‍ ചെയ്യുമ്പോഴാണ് പാട്ടുകളുടെ കാര്യത്തില്‍ പലപ്പോഴും ഇത്തരത്തില്‍ ആളുകളുടെ തെരച്ചിലും ശ്രദ്ധയും വരുന്നത്. അത് വിമര്‍ശനമല്ല അംഗീകാരമായാണ് കാണുന്നതെന്നും ഗോപി സുന്ദര്‍ പറയുന്നു.

പാട്ടുകളായാലും പശ്ചാത്തലമായാലും പുതുമയോടെയും വ്യത്യസ്ഥമായും അവതരിപ്പിക്കാനാണ് നോക്കുന്നത്. കലിയുടെ ട്രെയിലറിലെ സംഗീതമല്ല പശ്ചാത്തലമായി വരുന്നത്.

എല്ലാ ദിവസവും സാമ്പാര്‍ കഴിക്കുമ്പോള്‍ ഒരു ദിവസം ഉപ്പ് കൂടിയാലാണ് എന്താണ് ഉപ്പ് കൂടിയിരിക്കുന്നത് എന്ന പരാതി ഉയരുക. അത് പോലെ തന്നെയാണ് ആരോപണങ്ങളുമെന്നും ഗോപി സുന്ദര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more