| Sunday, 26th June 2022, 11:43 am

മ്യൂസിക്കിന്റെ കാര്യത്തിൽ റോഷൻ ആൻഡ്രൂസ് സജഷൻസ് പറയാറെ ഉളളൂ, നിർബന്ധം പിടിക്കാറില്ല: ഗോപി സുന്ദർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീത രംഗത്ത് ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ആരാധകർ ഏറെയാണ്. നോട്ട്ബുക്ക് സിനിമയിൽ പ്രവർത്തിച്ചതിനെക്കുറിച്ചും റോഷൻ ആൻഡ്രൂസിനെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹമിപ്പോൾ. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഗോപി സുന്ദർ ഇക്കാര്യങ്ങൾ പറയുന്നത്.

ബോബി സഞ്ജയ് തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു നോട്ട്ബുക്ക്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദറായിരുന്നു.

‘ഇമോഷണലി ഞാൻ ഭയങ്കരമായി കണക്ട് ചെയ്യുന്ന സിനിമയാണ് നോട്ട്ബുക്ക്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ആദ്യമായിട്ട് സ്വതന്ത്രമായി ചെയ്യാൻ കിട്ടിയ വർക്ക് ആയിരുന്നു. എനിക്ക് അതെന്റെ ആദ്യത്തെ സിനിമയായി തോന്നിയിട്ടില്ല, പത്ത് എൺപത് പടങ്ങൾ ചെയ്തു കഴിഞ്ഞതിനുശേഷം ചെയ്യുന്ന ഒരു സിനിമയായാണ് എനിക്ക് തോന്നിയത്. ഒരുപക്ഷെ അതായിരിക്കും റോഷൻ ആൻഡ്രൂസിനെ എന്നിലേക്ക് ആകർഷിച്ചത്. പുതുമക്കാരന്റെ പകപ്പൊന്നുമില്ലാതെ എനിക്ക് എന്റെ ഇഷ്ടത്തിനനുസരിച്ച് അതിൽ വർക്ക് ചെയ്യാൻ സാധിച്ചു.

ഞാനും റോഷൻ ആൻഡ്രൂസും ചർച്ചകൾ നടത്താറുണ്ടായിരുന്നു. ഞാൻ വർക്ക് ചെയ്യുമ്പോൾ തന്നെ എന്തെങ്കിലും സജഷൻസ് ഉണ്ടെങ്കിൽ അദ്ദേഹം പറയും. സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിഷനിൽ നിന്നും എന്റെ രീതികൾ വഴി തെറ്റി പോകുന്നുണ്ട് എന്ന് തോന്നുമ്പോൾ അദ്ദേഹം അഭിപ്രായങ്ങൾ പറയും. ഗോപി അത് ഇങ്ങനെ പോയാൽ നന്നായിരിക്കുമെന്ന് പറയും. റോഷൻ ആൻഡ്രൂസ് എന്ന വ്യക്തി സജസ്റ്റ് ചെയ്യാറേ ഉള്ളൂ, അല്ലാതെ ഇത് ചെയ്യൂ എന്ന് പറയില്ല. ഇതൊരു സജഷൻ ആണ്, ആ മൂഡ് എങ്ങനെ ഉണ്ടാകുമെന്നാണ് അദ്ദേഹം ചോദിക്കാറുള്ളത്’, ഗോപി സുന്ദർ പറഞ്ഞു.

റോമ, പാർവതി, സുരേഷ്‌ഗോപി എന്നിവരൊന്നിച്ച് അഭിനയിച്ച ചിത്രമായിരുന്നു നോട്ട്ബുക്ക്.

Content Highlight: Gopi Sundar talking about director Roshan Andrews

We use cookies to give you the best possible experience. Learn more