| Saturday, 13th January 2024, 6:33 pm

എന്നെ വിശ്വസിച്ചാണ് അദ്ദേഹം ആ ദുൽഖർ ചിത്രം അങ്ങനെ ഷൂട്ട്‌ ചെയ്തത്, ആ വാക്കിനോട് ഞാൻ നീതി പുലർത്തി: ഗോപി സുന്ദർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ.

ദുൽഖർ സൽമാനും തിലകനും പ്രധാന വേഷത്തിലെത്തിയ ചിത്രം നിരൂപക പ്രശംസയ്ക്കൊപ്പം വലിയ വിജയവും നേടിയിരുന്നു. ടെക്നിക്കൽ ക്വാളിറ്റിയിലും ഏറെ മികവ് പുലർത്തിയ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടൽ.

ചിത്രത്തിൽ സംഗീതം ചെയ്തത് ഗോപി സുന്ദറായിരുന്നു. ഗോപി സുന്ദറിന്റെ മികച്ച വർക്കിൽ ഒന്നാണിത്. ഉസ്താദ് ഹോട്ടലിന്റെ സമയത്ത് സംവിധായകൻ അൻവർ റഷീദ് തന്നെ വിശ്വസിച്ചാണ് സിനിമയുടെ പല സീനുകളും ലാഗായി ഷൂട്ട് ചെയ്തതെന്നാണ് ഗോപി സുന്ദർ പറയുന്നത്.

ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ ആ വാക്കിനോടാണ് താൻ നീതി പുലർത്തേണ്ടതെന്നും അദ്ദേഹം ജിഞ്ചർ മീഡിയയോട് പറഞ്ഞു.

‘അൻവറിനോട് വേണമെങ്കിൽ ഫോൺ വിളിച്ചു ചോദിക്കാം അതിനെ കുറിച്ച്. അന്ന് ഉസ്താദ് ഹോട്ടലിന്റെ ഹാർഡ് ഡിസ്ക് എനിക്ക് തന്നിട്ട് അൻവർ എന്നോട് പറഞ്ഞു, മച്ചാനെ പ്രതീക്ഷിച്ചാണ് ഞാൻ ഇരിക്കുന്നത്. നിങ്ങളെ വിശ്വസിച്ച് കുറേ ഷോട്ടുകൾ ഒരുപാട് ലാഗ് ഇട്ടിട്ടാണ് ഞാൻ എടുത്തിട്ടുള്ളത്. കുറേ സോഫ്റ്റ് ആയിട്ടുള്ള ഷോട്ടുകളാണ് എല്ലാം. നിങ്ങളെ വിശ്വസിച്ചാണ് ഞാൻ ഇരിക്കുന്നതെന്ന ഒരൊറ്റ വാക്ക് മാത്രമേ എന്നോട് പറഞ്ഞിട്ടുള്ളൂ.

ആ വാക്കിന്റെ പുറത്താണ് ഞാനെന്ന മ്യൂസിക് ഡയറക്ടറോട് ഞാൻ നീതി പുലർത്തേണ്ടത്. അതുപോലെ എത്ര പേര് പറയും. എത്ര പേര് ലാഗിട്ട് ഷോട്ട് എടുക്കും. ഒരു ഡയലോഗ് പറഞ്ഞാൽ കട്ട്‌, ഡയലോഗ് അങ്ങനെയാണ്.

അച്ഛൻ മരിച്ചു എന്ന് പറഞ്ഞാൽ അവിടെ കുറേ മ്യൂസിക് ഇടാൻ ഏത്‌ പൊട്ടനും പറ്റും. പക്ഷെ അത് വേറൊരു മേക്കിങിലോട്ട് കൊണ്ടുവരുമ്പോഴാണ് ഒരു നല്ല പ്രതലം ഉണ്ടാവുന്നത്. അത് നന്നായാൽ മാത്രമേ പശ്ചാത്തല സംഗീതം നന്നാവുള്ളൂ,’ഗോപി സുന്ദർ പറയുന്നു.

Content Highlight: Gopi Sundar Talk About Usthad Hotel Movie

We use cookies to give you the best possible experience. Learn more