| Wednesday, 10th May 2017, 2:36 pm

പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദറിന്റെ പോസ്റ്റ്; വൈറലായി ആരാധകന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംഗീത സംവിധായകന്‍ ഗോപീ സുന്ദറിന്റെ പുതിയ ഓരോ പാട്ടുകളും കോപ്പിയടിയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വാദം. സുന്ദറിന്റെ വര്‍ക്കുകളെ ട്രോളന്മാര്‍ ഇതിന്റെ പേരില്‍ ഏറെ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഗോപി സുന്ദറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന് ആരാധകന്‍ നല്‍കിയ മറുപടിയാണ്.


Also read ലെസ്ബിയന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന ശ്രീ പാര്‍വ്വതിയുടെ പുസ്തകത്തിന് വേദി നിഷേധിച്ച് സെന്റ് തെരേസാസ് കോളജ്


ട്രോളുകളോടും ട്രോളന്മാരോടും തുറന്ന സമീപനം വച്ച് പുലര്‍ത്തുന്ന ഗോപീ സുന്ദറിന്റെ ഇന്നത്തെ പോസ്റ്റ് അല്‍പ്പം കടന്നതായിരുന്നു. വിമര്‍ശകരെ നായ്ക്കളോടാണ് ഗോപീ സുന്ദര്‍ ഉപമിച്ചിരുന്നത്. “പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ക്ക് വേണമെങ്കില്‍ കുരച്ച് തുടങ്ങാം” എന്നായിരുന്നു സുന്ദറിന്റെ പോസ്റ്റ്. ഇത് തമാശയ്ക്ക് പറഞ്ഞതാണെന്നും സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുക്കണമെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ സുന്ദറിന്റെ ഈ പോസ്റ്റിന് വന്ന മറുപടിയായിരുന്നു ഏറെയും ആകര്‍ഷിച്ചത്. തന്നെ വിമര്‍ശിക്കുന്നവരെ തമാശ രൂപേണയാണെങ്കിലും പട്ടിയോട് സുന്ദര്‍ ഉപമിച്ചപ്പോള്‍ സുന്ദറിന്റെ വര്‍ക്കുകള്‍ കോപ്പിയടിയാണെന്ന് ആവര്‍ത്തിക്കുന്നതായിരുന്നു ലോയല്‍ സ്റ്റീഫന്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് വന്ന മറുപടി.

“പട്ടികള്‍ കുരയ്ക്കുന്നത് കള്ളന്മാരെ കണ്ടിട്ടാണെന്നും അവ ജോലി തടസ്സപ്പെടുത്താറില്ല” എന്നുമായിരിന്നു ഉരുളയ്ക്ക് ഉപ്പേരി എന്നോണം ലോയല്‍ സ്റ്റീഫന്റെ മറുപടി. സുന്ദര്‍ പറഞ്ഞ പോലെ തന്നെ താനും തമാശയ്ക്ക് പറഞ്ഞതാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ഗോപിക്ക് കിട്ടിയ അപ്രതീക്ഷിത മറുപടിക്ക് നിരവധി ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്റിന് ലഭിച്ച ലൈക്കുകളുടെ എണ്ണത്തിന്റെ പകുതിയിലധികം കമന്റിനും ലഭിച്ചു.


Dont miss മക്കള്‍ നാണംകെടരുതെന്നു കരുതി സ്വന്തം ജോലി മറച്ചു വെച്ച അച്ഛനെ മാറോടടക്കി മൂന്ന് പെണ്‍മക്കള്‍; ലോകത്തിലെ ഏറ്റവും വലിയ ധനികനെ പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയ 


അടുത്ത കാലത്തിറങ്ങിയ ഗോപീ സുന്ദര്‍ പാട്ടുകളെല്ലാം കോപ്പിയടിയെന്നാണ് ട്രോളന്മാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദുല്‍ഖറിന്റെ സിഐഎയിലെ ഗാനവും കോപ്പിയടിയെന്നാണ് പറയപ്പെടുന്നത്. ടൂ കണ്‍ട്രീസില്‍ നിന്നുമാണ് ഈണം കട്ടെടുത്തത് എന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍.

ട്രോളന്മാര്‍ തന്നെ ഫേസ്ബുക്കില്‍ നിരന്തരം വിമര്‍ശിക്കുമ്പോള്‍ മറുപടി പറയാനെത്തിയ സുന്ദറിന് അതിനേക്കാള്‍ വലിയ പണിയാണ് കമന്റിലൂടെ ലഭിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more