ഗോപി കോട്ടമുറിക്കലിനെയും എം.ആര്‍ മുരളിയെയും സി.പി.ഐ.എം തിരിച്ചെടുക്കുന്നു
Daily News
ഗോപി കോട്ടമുറിക്കലിനെയും എം.ആര്‍ മുരളിയെയും സി.പി.ഐ.എം തിരിച്ചെടുക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th June 2014, 12:17 pm

[] ന്യൂദല്‍ഹി: സി.പി.ഐ.എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. 2008ല്‍ പാര്‍ട്ടി വിട്ട എം.ആര്‍ മുരളിയെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടി ഓഫീസില്‍ വെച്ച് ഒരു സ്ത്രീയോട് മോശമായ രീതിയില്‍ പെരുമാറിതിന്റെ പേരിലായിരുന്നു ഗോപി കോട്ടമുറിക്കലിനെ പുറത്താക്കിയത്. രഹസ്യ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കോട്ടമുറിക്കലിനെ പുറത്താക്കിയത്.

സംസ്ഥാന സമിതിയുടെ തീരുമാനം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളായി ഗോപി കോട്ടമുറിക്കല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

സി.പി.ഐഎമ്മില്‍ നിന്നും രാജിവെച്ച പുറത്തുപോയിരുന്ന എം.ആര്‍ മുരളി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണൂര്‍ നഗരസഭയില്‍ സി.പി.ഐ.എമ്മിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. മുരളിയെയും പാര്‍ട്ടിയില്‍ തിരിച്ചെത്തും.

ബി.ജെ.പി വിട്ടുവന്ന ഒ.കെ വാസു, സുരേന്ദ്രന്‍ എന്നിവരുള്‍പ്പടെയുളള 60 നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കാനും തീരുമാനമായിട്ടുണ്ട്.