| Thursday, 22nd June 2017, 1:42 pm

നോമ്പ് തുടങ്ങിയാല്‍ മലപ്പുറത്ത് ഒരു ഹിന്ദുവിനും പച്ചവെള്ളം കുടിക്കാന്‍ പറ്റില്ല; തീവ്ര വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വര്‍ഗീയ വിദ്വേഷ പ്രസംഗവുമായി വീണ്ടും ആര്‍.എസ്.എസ് പ്രഭാഷകന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍. മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും ചെയ്യുന്നത് ഓരോ ഹിന്ദുക്കളും മറ്റുള്ളവരെ അറിയിക്കണമെന്നും വര്‍ഗീയത ഉണ്ടാക്കുന്നത് ഹിന്ദുക്കളല്ല മറിച്ച് മുസ്‌ലീങ്ങളും ക്രിസ്താനികളുമാണെന്നുമാണ് ഗോപാലകൃഷ്ണന്റെ വാദം.

മലപ്പുറത്ത് റംസാന്‍ നോമ്പ് തുടങ്ങിയാല്‍ ഒരു ഹിന്ദുവിനും പച്ചവെള്ളം കുടിക്കാന്‍ പറ്റില്ലെന്നും സകല ഹോട്ടലുകളും നിര്‍ബന്ധപൂര്‍വം അടപ്പിച്ചിരിക്കുകയുമാണെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

ഇപ്പോള്‍ ഹിന്ദുക്കള്‍ മുസ്‌ലീങ്ങള്‍ക്ക് ഇഫ്താര്‍ പാര്‍ട്ടി കൊടുക്കാറുണ്ട്. വിഷുവിനും ദീപാവലിക്കും ഏതെങ്കിലും മുസ്‌ലീം ഹിന്ദുവിന് പാര്‍ട്ടി കൊടുക്കാറുണ്ടോയെന്നും ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു.


Dont Miss ക്രിസ്ത്യാനികള്‍ക്കെതിരെ ഹിന്ദുക്കള്‍ ആയുധമെടുക്കണം; യേശു അക്രമത്തിന് ആഹ്വാനം നല്‍കി; വിദ്വേഷ പ്രസംഗവുമായി ആര്‍.എസ്.എസ് പ്രഭാഷകന്‍ ഗോപാലകൃഷ്ണന്‍


ഹിന്ദുക്കള്‍ അങ്ങോട്ട് ഇഫ്താര്‍ പാര്‍ട്ടി നല്‍കുന്നു. പ്രധാനമന്ത്രിയുടെ ഇഫ്താര്‍ പാര്‍ട്ടി, പ്രസിഡന്റിന്റെ ഇഫ്താര്‍ പാര്‍ട്ടി, മുഖ്യമന്ത്രിയുടെ ഇഫ്താര്‍ പാര്‍ട്ടി ഇങ്ങനെ എല്ലാമുണ്ട്. ഇങ്ങനെ തിരിച്ച് ആരെങ്കിലും ചെയ്യുമോ?

മുസ്‌ലീങ്ങള്‍ ചെയ്യുമോ? എന്തുകൊണ്ടാണ് ചെയ്യാത്തത്, ഞാനല്ലാത്ത മറ്റൊരു ദൈവം നിനക്കുണ്ടാവരുതെന്നാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്. നമ്മളെ പഠിപ്പിച്ചിരിക്കുന്നത് എല്ലാ ദൈവങ്ങളും ഒരേ ചൈതന്യത്തിലേക്ക് എത്തിക്കുക എന്നുമാണ്.

പക്ഷേ അവര് വര്‍ഗീയമല്ല. സകല വിശാലതയും ക്ഷമിച്ച് സഹിച്ച് ജീവിക്കുന്ന ഹിന്ദുവാണ് വര്‍ഗീയവാദി എന്നാണ് ഇപ്പോള്‍ പലരും പ്രചരിപ്പിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

രാജ്യത്ത് ക്രിസ്ത്യന്‍ മത വിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉത്തരേന്ത്യയില്‍ ഹിന്ദുമത വിശ്വാസികളെ മതംമാറ്റി ക്രിസ്ത്യന്‍ മതം വളര്‍ത്തുകയാണെന്നുമായിരുന്നു അടുത്തിടെ ഗോപാലകൃഷ്ണന്‍ ആരോപിച്ചത്.

അരുണാചല്‍ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഹിന്ദുക്കളെ വന്‍തോതില്‍ ക്രിസ്ത്യാനികള്‍ മതംമാറ്റത്തിനു വിധേയനാക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.

2.8 ശതമാനം ക്രൈസ്തവര്‍ മാത്രമേ ഇന്ത്യയിലുള്ളുവെന്നാണ് ഹിന്ദുക്കളൊക്കെ കരുതുന്നത്. എന്നാല്‍ ആ കാലമൊക്കെ കഴിഞ്ഞു. ഇന്ന് 18 ശതമാനമാണ് ഇന്ത്യയില്‍ ക്രൈസ്തവരുടെ എണ്ണം. കേരളത്തില്‍ 51 ശതമാനം ഹിന്ദുക്കള്‍ ഉണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ 38 ശതമാനം ഹിന്ദുക്കള്‍ മാത്രമേ സംസ്ഥാനത്തു നിലവിലുള്ളു. അതുപോലെ രാജ്യത്തെ ഹിന്ദുക്കളുടെ എണ്ണവും കുറഞ്ഞു വരികയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.


Dont Miss ‘ഞാന്‍ ദരിദ്രനാണ്’ എന്ന് വീടിന്റെ പുറംചുമരില്‍ എഴുതണം; ബി.പി.എല്‍ കുടുംബങ്ങളോട് രാജസ്ഥാന്‍ സര്‍ക്കാര്‍


പ്രസംഗത്തിനിടയില്‍ ബൈബിളിലെ ചില വാക്യങ്ങള്‍ യേശുക്രിസ്തു അക്രമം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണെന്ന തരത്തില്‍ ഗോപാലകൃഷ്ണന്‍ വായിക്കുന്നുമുണ്ടായിരുന്നു. തന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യണമെന്നു യഹോവയും ക്രിസ്തുവും അനുയായികളോടു ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഗോപാലകൃഷ്ണന്‍ വിശദീകരിക്കുന്നത്.

താന്‍ സമാധാനം സ്ഥാപിക്കുവാനല്ല വന്നിട്ടുള്ളതെന്നു യേശുക്രിസ്തു പറഞ്ഞിട്ടുള്ളതെന്ന് ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ബൈബിളിലെ വരികളെന്ന് പറഞ്ഞ് ഗോപാലകൃഷ്ണന്‍ പ്രസംഗത്തില്‍ ഉദ്ധരിക്കുന്നുണ്ടായിരുന്നു.

ക്രൈസ്തവ മതവ്യാപനം തടയാനും ഹിന്ദുമതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുവാനും കൗരവര്‍ക്കെതിരെ പാണ്ഡവര്‍ ആയുധമെടുത്തതുപോലെ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന ആഹ്വാനമാണ് ഗോപാലകൃഷ്ണന്‍ തന്റെ ക്ഷേത്ര പ്രസംഗത്തിലൂടെ നടത്തിയത്.

We use cookies to give you the best possible experience. Learn more