പാലക്കാട്ട് വിനോദ സഞ്ചാരികള്‍ക്കു നേരെ ഗുണ്ടാ ആക്രമണം; വാഹനം അടിച്ചു തകര്‍ത്തു, നാലുപേര്‍ക്ക് പരിക്ക്
Kerala News
പാലക്കാട്ട് വിനോദ സഞ്ചാരികള്‍ക്കു നേരെ ഗുണ്ടാ ആക്രമണം; വാഹനം അടിച്ചു തകര്‍ത്തു, നാലുപേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2019, 8:37 am

പാലക്കാട്: പാലക്കാട് അലനല്ലൂരിനു സമീപം വിനോദ സഞ്ചാരികള്‍ക്കു നേരെ ഗുണ്ടാ ആക്രമണം. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റു. വാഹനം അടിച്ചു തകര്‍ത്ത സംഘം പണവും ബാഗും കവര്‍ന്നു. പരിക്കേറ്റവരെ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുക്കത്തുനിന്നും കൊടൈക്കനാലിലേക്കു പോയ സംഘത്തിനു നേരെ മേലാറ്റൂര്‍ മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കോട്ടോപാടത്തു വെച്ചാണ് ആക്രമണമുണ്ടായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മുക്കത്തെ സന്നദ്ധ സേനാ പ്രവര്‍ത്തകരുടെ സംഘടനയായ ‘എന്റെ മുക്കം’ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠനയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയായിരുന്നു ആക്രമണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് അവര്‍ തൊട്ടടുത്തുള്ള നാട്ടുകല്‍ പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെയാണു പരിക്കേറ്റവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസാദ് മുക്കം, ഷൗഫീക് വെങ്ങളത്ത്, ബിജു പാറയ്ക്കല്‍, ശ്രീനിഷ് എന്നിവര്‍ക്കാണു പരിക്കേറ്റത്.