[] ഗൂഗിളിന്റെ റെഡ് നെക്‌സസ് 5 പ്ലേസ്റ്റോര്‍ വഴി 28,999 രൂപക്ക് ഇന്ത്യയില്‍ ലഭ്യം. 32 ജി.ബിയുടെ റെഡ് നെക്‌സസ് 5 ന്റെ വില 32,999 രൂപയാണ്.
കാനഡ, യു.എസ്.എ, യു.കെ, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ആസ്‌ട്രേലിയ, ജ്പപാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഗൂഗിള്‍ പ്ലേ വഴി നെക്‌സസ് 5 ലഭ്യമാണ്.
തിരഞ്ഞെടുക്കപ്പെട്ട ചില വിപണികളില്‍ ഫിസിക്കല്‍ റീടെയില്‍ സ്റ്റോറിലും ഫോണ്‍ ലഭ്യമാണ്. നെക്‌സസ് 5 സ്മാര്‍ട്‌ഫോണ്‍ നവംബര്‍ 1ന് 28,999 രൂപക്കാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്.
445ppi പിക്‌സെല്‍ ഡെന്‍സിറ്റി, 1080 ഗുണം 1920 പിക്‌സെല്‍ റെസൊല്യൂഷന്‍ എന്നിവയോട് കൂടിയ 4.95 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിലെ ഡിസ്‌പ്ലേ സവിശേഷതകള്‍.
കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഉള്ള നെക്‌സസ് 5ല്‍ 2ജിബി റാമാണ് അവതരിപ്പിക്കുന്നത്.
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 8.0വിന്റെ മെഗാപിക്‌സെല്‍ റിയര്‍ ക്യാമറ, 1.3 മെഗാപിക്‌സെല്‍ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ ഫോണിന്റെ സവിശേഷതകളാണ്.
16 ജി.ബിയുടെയും 32 ജി.ബിയുടെയും സ്റ്റോറേജ് ഓപ്ഷനുകള്‍ ഉള്ള ഫോണ്‍ കറുപ്പ്, വെള്ള നിറങ്ങളില്‍ ലഭ്യമാണ്. വൈ-ഫൈ, ബ്ലൂടൂത്ത്, എന്‍.എഫ്.സി, ത്രീ-ജി തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.
വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള ഫോണില്‍ ഡ്യുവല്‍ മൈക്രോഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് 4.4കിറ്റ്കാറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2300mAhന്റെ ബാറ്ററിയാണ് ഫോണിലുള്ളത്.