തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു: ഗൂഗിള്‍
Big Buy
തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു: ഗൂഗിള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2012, 9:20 am

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്നലെ ഗൂഗിളിന്റെ ചില സര്‍വ്വീസുകള്‍ക്ക് തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നെന്ന് ഗൂഗിള്‍.

ഗൂഗിളിന്റെ ജനപ്രിയ സര്‍വ്വീസായ ജിമെയിലാണ് ഇത്തരത്തില്‍ തടസ്സം നേരിട്ടത്. വെബ് പ്രോഡക്ടുകളിലുണ്ടായ ഈ തടസ്സം ജിമെയിലിന്റേയും ഗൂഗിള്‍ ഡ്രൈവിന്റേയും ഓണ്‍ലൈന്‍ സ്‌റ്റോറേജ് സംവിധാനത്തെ കാര്യമായി ബാധിച്ചുവെന്ന് ഗൂഗിള്‍ വ്യക്തമാക്കി. []

ഇന്നലെയാണ് വെബ് പ്രോഡക്ടുകളുടെ സുഗമമായ സേവനത്തെ തടസ്സപ്പെടുത്തുന്ന ഈ മാറ്റം ദൃശ്യമായിരിക്കുന്നത്. ഇന്നലെ രാവിലെ 10.10 എന്ന് പസഫിക് സമയത്താണ് ഗൂഗിള്‍ സര്‍വ്വീസായ ജിമെയിലിലും ഡ്രൈവ് സര്‍വ്വീസിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയത്.

ഏതാനും സമയം ഇത് നീണ്ടുനിന്നു. എത്ര ഉപയോക്താക്കള്‍ക്ക് ഇത് ബാധിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ വൈദ്യുതി ഇല്ലാത്ത സമയത്ത് അമേരിക്കയിലെ പ്രധാനപ്പെട്ട വിപണിയില്‍ സോഷ്യല്‍ മീഡിയകളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ദൂരവ്യാപകമായ പരാതികള്‍ക്ക് കാരണമാകും.

ഇന്നലെ ജിമെയില്‍ വേഗത കുറഞ്ഞാണ് പ്രവര്‍ത്തിച്ചത്. അത് ഉപയോക്താക്കളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും കമ്പനി പറഞ്ഞു.