എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്Just now
ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ പരസ്യങ്ങള്‍ക്ക് നിരോധനവുമായി ഗൂഗിളള്‍. ജൂണ്‍ മുതല്‍ നയം നടപ്പിലാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല.
ഇനിഷ്യല്‍ കോയിന്‍ ഓഫര്‍, ബിറ്റ് കോയിന്‍ എക്‌സ് ചേഞ്ച്, ഡിജിറ്റല്‍ വാലറ്റ് പരസ്യം തുടങ്ങിയ വിവിധ സേവനങ്ങളെ സാരമായി ബാധിക്കുന്ന നടപടിയാണ് ഗൂഗിളിന്റെത്. ഗൂഗിള്‍ പോലൊരു സ്ഥാപനം ക്രിപ്‌റ്റോ കറന്‍സിയോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതിലൂടെ കോയിന്‍ വില ഇടിയാനും സാധ്യതയുണ്ട്.
ജനുവരിയില്‍ ഫേസ്ബുക്കും സമാന നയവുമായി മുന്നോട്ട് വന്നിരുന്നു.
യൂട്യൂബ്, സെര്‍ച്ച് റിസള്‍ട്ട് തുടങ്ങിയ ഗൂഗിളിന്റെ സ്വന്തം സേവനങ്ങളിലും ഗൂഗിള്‍ ആഡ്‌സ് വഴിയുള്ള പരസ്യങ്ങളിലും ഇനി ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട പരസ്യങ്ങളുണ്ടാവില്ല.