എല്ലാ ആന്‍ഡ്രോയ്ഡ് ആപ്പുകളിലും ഇനി മുതല്‍ ഗൂഗിള്‍ ട്രാന്‍സലേറ്റ് സംവിധാനം ലഭ്യം
Daily News
എല്ലാ ആന്‍ഡ്രോയ്ഡ് ആപ്പുകളിലും ഇനി മുതല്‍ ഗൂഗിള്‍ ട്രാന്‍സലേറ്റ് സംവിധാനം ലഭ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th May 2016, 3:56 pm

google tr

ഗൂഗിളിന്റെ പരിഭാഷാ ആപ്ലിക്കേഷനായ ട്രാന്‍സ്ലേറ്റ് എല്ലാ ആപ്പുകളില്‍ നിന്നും നേരിട്ടു പരിഭാഷപ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കുന്ന ടാപ് ടു ട്രാന്‍സ്ലേറ്റ് സംവിധാനം ആന്‍ഡ്രോയ്ഡിലും ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ പരിഭാഷപ്പെടുത്തുന്നതിനുള്ള ഓഫ്‌ലൈന്‍ മോഡ് ഐഫോണിലും അവതരിപ്പിച്ചു.

ആപ്ലിക്കേഷന്റെ പുതിയ അപ്‌ഡേറ്റ് വഴി എല്ലാ ഉപയോക്താക്കള്‍ക്കും ഈ സേവനം ഉപയോഗിക്കാം. ടാപ് ടു ട്രാന്‍സ്ലേറ്റ് ഉപയോഗിച്ച് ഏത് ആപ്പിനുള്ളില്‍ നിന്നായാലും കോപ്പി ചെയ്യുന്ന ഉള്ളടക്കം ഒറ്റ ക്ലിക്കില്‍ പരിഭാഷപ്പെടുത്താം. ഇതിനായി ഫേസ്ബുക്ക് ചാറ്റ് ഹെഡ്‌സ് പോലെയുള്ള ഫ്‌ളോട്ടിങ് ഐക്കണ്‍ എല്ലാ ആപ്പുകളുടെയും വലതുവശത്ത് മുകളില്‍ പ്രത്യക്ഷപ്പെടും.

മലയാളം ഉള്‍പ്പെടെ 103 ഭാഷകള്‍ പിന്തുണയ്ക്കുന്ന ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ നിലവില്‍ 52 ഭാഷകളില്‍ മാത്രമാണ് ഓഫ്‌ലൈന്‍ സേവനം ലഭ്യമായിട്ടുള്ളത്.