ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന് സൈറ്റായ ഗൂഗിളിന്റെ ആനുവല്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പുതിയ പദ്ധതിയെ പറ്റി തീരുമാനമെടുത്തതെന്നാണ് അറിയുന്നത്. ആപ്പിളിന്റെ ഐപാഡിനോട് നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗൂഗിളിന്റെ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
7 ഇഞ്ചുള്ള ടാബ്ലറ്റില് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ജെല്ലിബീന്‍ ആയിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഗൂഗിളില്‍ നിന്നും ഇതുവരെ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.