national news
 ഫ്ലിപ്കാർട്ടിൽ 350 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 25, 06:41 am
Saturday, 25th May 2024, 12:11 pm

ബെംഗളൂരു: ഫ്ലിപ്കാർട്ടിൽ 350 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍. നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ ഫ്ലിപ്കാർട്ട് പുറത്തു വിട്ടിട്ടില്ല. നിക്ഷേപത്തെ തുടര്‍ന്ന് ഫ്ലിപ്കാർട്ടിൽ മൂല്യം 37 ബില്യണ്‍ ഡോളറായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാള്‍മാര്‍ട്ട് 600 മില്യണ്‍ ഡോളര്‍ ഫ്ലിപ്കാർട്ടിൽ നിക്ഷേപിച്ചിരുന്നു. ഫ്ലിപ്കാർട്ടിന്റെ അവസാനത്തെ വലിയ നിക്ഷേപം നടന്നത് 2021 ല്‍ ആണ്. 37.6 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള നിക്ഷേപമായിരുന്നു അന്ന് നടന്നത്.

റെഗുലേറ്ററി നിയമങ്ങള്‍ക്ക് വിധേയമായാണ് നിക്ഷേപമെന്ന് ഫ്ലിപ്കാർട്ട് പറഞ്ഞു. ഗൂഗിളിന്റെ പുതിയ നിക്ഷേപം കമ്പനിയെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനായി ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്താന്‍ സഹായകരമാകുമെന്നും ഫ്ലിപ്കാർട്ട് അറിയിച്ചു.

പുതിയ മൂല്യനിര്‍ണയം 36 ബില്യണ്‍ ഡോളര്‍ കടക്കും. 2022 ഡിസംബറില്‍ ഫിന്‍ടെക് സ്ഥാപനമായ ഫോണ്‍പേയെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം ഫ്ലിപ്കാർട്ടിന്റെ മൂല്യം 33 ബില്യണ്‍ ഡോളറായി ക്രമീകരിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ക്ലൗഡ് ജനറേറ്റീവ് എ.ഐ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഗൂഗിള്‍ ക്ലൗഡുമായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

നിലവില്‍ സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സെപ്‌റ്റോ എന്നിവ ആധിപത്യം പുലര്‍ത്തുന്ന മേഖലയായ ക്വിക്ക് കൊമേഴ്സ് പോലുള്ള പുതിയ ഇടങ്ങളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന ഫ്ലിപ്കാർട്ടിന് ഗൂഗിളിന്റെ പുതിയ നിക്ഷേപം കൂടുതല്‍ സഹായകരമാകും.

Content Highlight: Google to invest $350 million in India’s Flipkart, valuing co at $37 billion, source says