| Tuesday, 25th September 2012, 3:32 pm

ലോകവിപണിയില്‍ തുറന്ന തുറന്ന യുദ്ധത്തിനായി ഗൂഗിള്‍ ടാബ്ലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗൂഗിള്‍ നെക്‌സസ് 7 ടാബ്ലറ്റുകള്‍ ജപ്പാനില്‍ വില്‍പ്പന തുടങ്ങി. ലോകത്തിലെ ഏറ്റവും മികച്ച ഓപ്പറേറ്റിങ് എഞ്ചിനായ, ജപ്പാനിലെ ഹാര്‍ഡ് വെയര്‍ മെയ്‌ക്കേഴ്‌സിന്റെ സോണി കോര്‍പ്പുമായി ശക്തമായ പോരാട്ടത്തിന് ഇതിലൂടെ തുടക്കമിടും.[]

മുമ്പുള്ള ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ ഓണ്‍ലൈന്‍ സര്‍വ്വീസ് കാര്യക്ഷമമാക്കാനും ഗൂഗിള്‍ ആഗ്രഹിക്കുന്നു. വെബിലേക്കുള്ള വാതില്‍തുറക്കാനും സിനിമയും പാട്ടും പോലുള്ള വെബ് അടിസ്ഥാനത്തിലുള്ള പരിപാടികളുമാണ് ടാബ്ലറ്റ് പുതിയ യുഗത്തില്‍ ചെയ്യുന്നത്.

7 ഇഞ്ച് 16 എം.ബി ടാബ്ലറ്റ് 19,800 യെന്‍ എന്ന ആദ്യവിലയുമായി ചൊവ്വാഴ്ചയാണ് ജപ്പാന്‍ വിപണിയിലെത്തിയത്.  ഒക്‌ടോബര്‍ 2 മുതല്‍ ചില്ലറവ്യാപാര കേന്ദ്രങ്ങളിലും ടാബ്ലറ്റുകള്‍ ലഭിച്ചു തുടങ്ങും. ഏഷ്യയില്‍ ടാബ്ലറ്റ്  ജപ്പാനില്‍ മാത്രമാണ് വില്‍ക്കുന്നത്. ഇത് കൂടാത ഓസ്‌ട്രേലിയയിലും ഗൂഗിള്‍ ടാബ്ലറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. ഗൂഗിള്‍ പ്ലെ പേജ് അടിസ്ഥാനത്തില്‍ ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, കാനഡ, യു.കെ, യു.എസ് എന്നിവിടങ്ങളിലും ടാബ്ലറ്റുകള്‍ ലഭ്യമായിരിക്കും.

ഗൂഗിളിന്റെ  ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമായ സ്മാര്‍ട്ട് ഫോണിനും ഡിവൈസിനും ഇപ്പോള്‍ 500 മില്ലണ്‍ ഉപയോഗക്കാരുണ്ടെന്ന് ഗൂഗിളിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് സ്‌കിഡ് പറഞ്ഞു. തന്റെ പുതിയ സംരംഭം വിപണിയില്‍ ഗൂഗിളിന്റെ സ്ഥാനം നിശ്ചയിക്കാനും മറ്റുള്ളവരുമായി തുറന്ന യുദ്ധത്തിന് വേദിയൊരുക്കാനും സഹായിക്കുമെന്ന് എറിക് പറഞ്ഞു.

We use cookies to give you the best possible experience. Learn more