'അല്ലോ' ആപ്പ് പൂട്ടി ഗൂഗിൾ
Technology
'അല്ലോ' ആപ്പ് പൂട്ടി ഗൂഗിൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2019, 11:16 pm

കാലിഫോർണിയ: ഗൂഗിളിന്റെ സ്‍മാർട്ട് മെസേജിങ് ആപ്പ്ളിക്കേഷനായ “അല്ലോ” ഒടുവിൽ പൂട്ടാൻ തീരുമാനിച്ച് ഗൂഗിൾ. ചൊവാഴ്ച തൊട്ട് “അല്ലോ” വഴി സ്മാർട്ട് മെസേജുകൾ അയക്കാൻ സാധിക്കുന്നതല്ലെന്ന് ഗൂഗിൾ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Also Read “വീഴാത്ത” ജോർജുള്ളപ്പോൾ “വീണ” ജോർജ് എന്തിന്?: വീണ ജോർജിനെ പരിഹസിച്ച് പി.സി.ജോർജ്

“മാർച്ച് 12, 2019ഓടെ ഞങ്ങൾ “അല്ലോ”യോട് വിടപറയുകയാണ്”. ഇങ്ങനെയാണ് ഗൂഗിൾ അല്ലോയുടെ “ഹെൽപ്പ്” പേജിൽ ഗൂഗിൾ കാണുന്നത്. എന്നാൽ, ഉപഭോക്താക്കൾക്ക് മറ്റൊരു സൗകര്യം ഗൂഗിൾ നൽകുന്നുണ്ട്. തങ്ങളുടെ ചാറ്റ് ഗൂഗിളിന്റെ തന്നെ “ഡ്രൈവ്” വഴി സേവ് ചെയ്ത സൂക്ഷിക്കാൻ ആകും. അതിനാൽ തങ്ങളുടെ ഇതുവരെയുള്ള ഡാറ്റ നഷ്ടപ്പെടും എന്ന പേടി വേണ്ട.

2016ൽ, ഗൂഗിളിന്റെ വീഡിയോ ചാറ്റ് ആപ്പ്ളിക്കേഷനായ “ഡുവോ”യോടൊപ്പമാണ് ഗൂഗിൾ ആദ്യമായി “അല്ലോ” പുറത്തിറക്കുന്നത്. “ഡുവോ” ഉടൻ തന്നെ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതായി മാറിയെങ്കിലും, “അല്ലോ”യ്ക്ക് അതേ പ്രതികരണം ഉപഭോക്താക്കൾക്കിടയിൽ സൃഷ്ടിക്കാനായില്ല.

Also Read ഒരു കള്ളനേയാണല്ലോ 25 വര്‍ഷം താന്‍ വളര്‍ത്തിയത്, അബദ്ധത്തില്‍പ്പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്ന് ആര്‍ ബാലകൃഷ്ണപിള്ള

“അല്ലോ”യ്ക്ക് അന്ത്യമായെങ്കിലും സ്മാർട്ട് റിപ്ലൈ ഫീച്ചറും, ജിഫുകൾ വഴി മെസേജ് ചെയ്യുന്ന സാങ്കേതിക വിദ്യയും തങ്ങളുടെ മെസേജിങ് ആപ്പ്ളിക്കേഷനുകളിൽ ഇന്റഗ്രേറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഗൂഗിൾ കമ്പനി.