ചെന്നൈ: രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര അണ്ടര്‍ 20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഹിമ ദാസിന്റെ നേട്ടത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ മലയാളികള്‍ തിരഞ്ഞത് ഹിമയുടെ ജാതി.
ആസാമില്‍ നിന്നുള്ള ഈ പതിനെട്ടുവയസുകാരി ഫിന്‍ലാന്‍ഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലായിരുന്നു സ്വര്‍ണ്ണം നേടിയത്. എന്നാല്‍ ഹിമദാസിനെ അഭിനന്ദിക്കുന്നതിനേക്കാള്‍ പുരോഗമന ചിന്താഗതിക്കാര്‍ എന്ന് നടിക്കുന്ന മലയാളികള്‍ക്ക് അവളുടെ നേട്ടത്തേക്കാള്‍ അവളുടെ ജാതിയായിരുന്നു അറിയേണ്ടത്.
Also Read ഹിമ ദാസിന്റെ നേട്ടത്തെ രാജ്യം അഭിനന്ദിക്കുമ്പോള്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ജാതി; നാണം കെട്ട് കേരളം
ഗൂഗിളില്‍ ഹിമാ ദാസ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ആദ്യ സെര്‍ച്ച് ഓപ്ഷനുകളില്‍ ഒന്ന് ഹിമയുടെ ജാതിയേത് എന്ന ചോദ്യമാണ്. മലയാളികള്‍ക്ക് പുറമേ കര്‍ണാടക, ഹരിയാന, ആസ്സം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും ഹിമയുടെ ജാതിയറിയേണ്ടിയിരുന്നു.മുന്‍പ് 2016ലെ ഒളിംപിക്‌സ് സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് പി.വി.സിന്ധു എത്തിയപ്പോഴും ഇന്ത്യക്കാര്‍ തിരഞ്ഞത് ജാതി തന്നെയായിരുന്നു.
ചരിത്രത്തില്‍ ആദ്യമായാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരം യൂത്ത് മീറ്റ് ട്രാക്ക് ഇനത്തില്‍ സ്വര്‍ണം നേടുന്നത്. റൊമാനിയയുടെ ആന്ദ്രെ മികോലസ് അമേരിക്കയുടെ ടെയ്‌ലര്‍ മന്‍സന്‍ എന്നിവരെ പിന്തള്ളിയാണ് ഹിമ ഫൈനലില്‍ സ്വര്‍ണ്ണം നേടിയത്.
51.46 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഹിമാ സ്വര്‍ണനേട്ടം കൈവരിച്ചത്.
സ്‌ക്കൂള്‍ ഗെയിംസില്‍ നേട്ടം കൊയ്ത ഹിമ വെറും പതിനെട്ട് മാസം കൊണ്ടാണ് അന്താരാഷ്ട്ര അണ്ടര്‍ 20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്കായി നേട്ടം കൊയ്തത്.